Gaza Day | ഡിസംബര്‍ 10 ന് ഗാസ ദിനമായി ആചരിക്കണമെന്ന് കോ ഓഡിനേഷന്‍ കമിറ്റി
Dec 7, 2023, 21:51 IST
കണ്ണൂര്‍: (KVARTHA) 'ഞാനും കുടുംബവും ഗാസയോടൊപ്പം' എന്ന സന്ദേശവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് 'ഗാസ ഐക്യദാര്‍ഢ്യദിന'മായി ആചരിക്കാന്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന മുസ്ലിം കോ ഓഡിനേഷന്‍ ജില്ലാ കമിറ്റി യോഗം തീരുമാനിച്ചു. കുടുംബങ്ങളെയും സൗഹൃദങ്ങളെയും സ്ഥാപനങ്ങളെയും ഉള്‍പെടുത്തി ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍, സ്റ്റാറ്റസ് പോസ്റ്റര്‍ പ്രചാരണം, പ്രാര്‍ഥനകള്‍ എന്നിവയും നടത്താന്‍ യോഗം തീരുമാനിച്ചു.
വെടി നിര്‍ത്തല്‍ അവസാനിപ്പിച്ച ശേഷം ഇസ്രാഈല്‍ ഗാസയില്‍ നടത്തുന്ന പൈശാചികമായ മനുഷ്യവേട്ടയില്‍ യോഗം പ്രതിഷേധിച്ചു. മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഗാസക്ക് വേണ്ടി ശബ്ദിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു.
ലോക മനുഷ്യാവകാശ ദിനത്തിന്റെ പവിത്രത രക്തപങ്കിലവും കണ്ണീരില്‍ കുതിര്‍ന്നതുമായ ഗാസയുടെ വേദനയില്‍ സമര്‍പ്പിക്കാനുള്ളതാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചും ഐക്യപ്പെട്ടും മനുഷ്യാവകാശ ദിനം ശക്തമായ പ്രതികരണ ദിനമായി ആചരിക്കണമെന്ന് യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു.
കണ്‍വീനര്‍ അഡ്വ അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സികെ അബ്ദുല്‍ ജബ്ബാര്‍ പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ സിസി ശകീര്‍ ഫാറൂഖി, കെ സഈദ്, വി മുനീര്‍, അസീര്‍ കല്ലിങ്കീല്‍, ശംസുദ്ദീന്‍ കമ്പില്‍, കെ നിസാമുദ്ദീന്‍, പി സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെടി സഅദുല്ല സ്വാഗതം പറഞ്ഞു.

Keywords: Coordination Committee to observe Gaza Day on December 10, Kannur, News, Gaza Day, Coordination Committee, Meeting, Muslim Coordination District Committee, Family, Friends, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.