Corruption | സഹകരണ സംഘം പ്രസിഡന്റ് മോഹന കുമാരനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നതിനിടെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു.
● അന്വേഷണത്തില്‍ 34 കോടി രൂപയുടെ വായ്പ തിരിമറി നടന്നതായും കണ്ടെത്തി.
● പണം മടക്കി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പരാതി നല്‍കിയിരുന്നു.
● പിന്നാലെ മോഹനന്‍ ഒളിവില്‍ പോവുകയായിരുന്നു.
തിരുവനന്തപുരം: (KVARTHA) മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മുണ്ടേല മോഹന കുമാരനെ (62) മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറടയില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് സമീപമാണ് മുണ്ടേല മോഹനന്റെ മൃതദേഹം കണ്ടെത്തിയത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തില്‍ 34 കോടി രൂപയുടെ വായ്പ തിരിമറി നടന്നതായും കണ്ടെത്തിയിരുന്നു. നിക്ഷേപത്തുക മടക്കി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി നിക്ഷേപകര്‍ സഹകരണസംഘത്തിനും പ്രസിഡന്റിനും എതിരെ നെടുമങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ മോഹനന്‍ ഒളിവില്‍ പോവുകയായിരുന്നു.
സംഘം സെക്രട്ടറിയും പൊലീസും സഹകരണവകുപ്പും നടത്തിയ ചര്‍ചയ്ക്കൊടുവില്‍ നവംബര്‍ അഞ്ചിനകം നിക്ഷേപകരുടെ തുകകള്‍ മുന്‍ഗണന ക്രമത്തില്‍ മടക്കി നല്‍കാന്‍ ധാരണയായിരുന്നു. സംഘം പ്രസിഡന്റായിരുന്ന എം മോഹനകുമാരന്‍ വസ്തുക്കള്‍ ഈടായി ഗഹാന്‍ റജിസ്റ്റര്‍ ചെയ്ത് വിവിധ ആളുകളുടെ പേരില്‍ 32 വായ്പകളിലായി 1.68 കോടി രൂപ ഈടാക്കി എന്നതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കാട്ടാക്കട അസിസ്റ്റന്റ് റജിസ്ട്രാര്‍ എല്‍ ബിനില്‍ കുമാര്‍, ഓഫിസ് ഇന്‍സ്പെക്ടര്‍ കെ അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ്. മോഹനകുമാരന്റെ ബെനാമികളും ബന്ധുക്കളും സംഘത്തിലെ ചില ജീവനക്കാരും സമാനരീതിയില്‍ ബന്ധുക്കളുടെയും വിവിധ ആള്‍ക്കാരുടെയും പേരില്‍ കോടികളും ലക്ഷങ്ങളും വായ്പ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
മോഹനകുമാരന്‍, സംഘം സെക്രട്ടറി വി എസ് രാഖി, ജീവനക്കാരായ വി എസ് ദിനു ചന്ദ്രന്‍, എസ് ചിഞ്ചു, എ എസ് സുനില്‍ കുമാര്‍, എസ് ബിജുകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട വായ്പകളില്‍ യഥാര്‍ഥ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 9.86 കോടി രൂപയുടെ മൂലധന ശോഷണം ബാങ്കില്‍ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
#KeralaNews #CorruptionScandal #CooperativeSociety #FinancialFraud #MundelaMohanan #BreakingNews
