കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

 


തൃശൂര്‍: (www.kvartha.com 12.10.2021) കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും. ഇതുസംബന്ധിച്ച് കുടുംബത്തിന് സൂലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് സന്ദേശം ലഭിച്ചു. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. പ്രദീപിന്റെ കുടുംബത്തെ സൂലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു.
  
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

വെള്ളിയാഴ്ച രാത്രി ന്യൂഡെല്‍ഹിയില്‍ നിന്ന് സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച പുത്തൂരിലേക്ക് എത്തിക്കും. പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വീട്ടുവളപ്പിൽ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു.

പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായാണ് പ്രദീപ് അവസാനമായി നാട്ടിലെത്തിയത്. തിരികെ ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമായിരുന്നു അപകടം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മിയും മക്കളായ ദക്ഷിണ്‍ദേവ്‌സ, ദേവ പ്രയാഗ് എന്നിവരടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം. 2018ലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ പ്രദീപും ഉണ്ടായിരുന്നു. 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്.

Keywords:  News, Kerala, Thrissur, Helicopter, Accident, Death, Dead Body, Soldiers, Army, Home, Airport, Family, Coonoor Helicopter crash: Body of Malayalee soldier Pradeep Kumar will be brought home on Saturday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia