SWISS-TOWER 24/07/2023

Investigation | പാചകതൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) പാനൂര്‍ യൂപി സ്‌കൂളിന് മുന്‍വശം സ്വര്‍ണാഞ്ജലി ജ്വലറിക്ക് (Jewellery) സമീപമുള്ള കെട്ടിടത്തിന് താഴെ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പാനൂര്‍ പൊലീസ് കേസെടുത്തത്. പാചക തൊഴിലാളിയായ കിഴക്കെ പാനൂര്‍ കൊട്ടാരത്ത് അബ്ദുര്‍ റഹ്മാനെ (55) യാണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
         
Investigation | പാചകതൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

രാത്രി വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കളും, അയല്‍വാസികളും അന്വേഷിച്ചിറങ്ങിയിരുന്നു. ഒരിക്കലും ജനങ്ങള്‍ നടന്നു പോകാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്ത ദിവസം കല്യാണം നടക്കാനിരുന്ന സമീപത്തെ വീട്ടില്‍ പന്തല്‍ ഉയര്‍ത്തുന്നതിന് വേണ്ടി കയര്‍ കെട്ടുന്നതിനിടയിലാണ് ഒരാള്‍ കിടക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് വിവരം.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും, പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം പാനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala News, Malayalam News, Police FIR, Kannur News, Cook's death: Police started investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia