ചാവറ അച്ഛന്റെ ഭൗതിക ശരീരം കൂനംമാവില്‍: സാനു മാഷിന്റെ ലേഖനം തെറ്റെന്ന് ആക്ഷേപം
Nov 14, 2014, 16:30 IST
കൊച്ചി: (www.kvartha.com 14.11.2014) വിശുദ്ധനായി പ്രഖ്യാപിക്കാനിരിക്കുന്ന സീറോ മലബാര്‍ സഭയുടെ ആദ്യവികാരി ജനറലായ ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറയെ അടക്കം ചെയ്തിരിക്കുന്നത് കൂനം മാവിലാണെന്ന് കോടതി ഉത്തരവുണ്ടായിരിക്കെ മാന്നാനത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോയെന്ന രീതിയില്‍ സാനുമാഷ് ലേഖനമെഴുതിയത് തെറ്റെന്ന് ആക്ഷേപം.
ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറയെ എറണാകുളം കൂനംമാവ് സെന്റ് ഫിലോമിനാസ് ദേവാലയ സെമിത്തേരിയിലാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് 1990ല്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം മുന്‍സിഫ് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിധി നിലവിലിരിക്കെ അച്ഛന്റെ മൃതദേഹം കോട്ടയം മാന്നാനത്തേക്ക് കൊണ്ടുപോയി അടക്കി എന്ന് സാഹിത്യകാരനും മുന്‍ എം.എല്‍.എയുമായ എം.കെ സാനു ലേഖനമെഴുതിയത് അംഗീകരിക്കാനാവില്ല.
ഈ ലേഖനം പ്രസിദ്ദീകരിക്കുന്നതില്‍ നിന്ന് പ്രസിദ്ദീകരണ സ്ഥാപനങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചാവറ പിതാവിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചാവറയച്ചന്റെ ഭൗതീക ശരീരം അടക്കിയിരിക്കുന്നത് ഇന്ത്യയിലായതിനാന്‍ വിശുദ്ധനായി പ്രഖ്യാപിക്കും മുമ്പ് വത്തിക്കാന്‍ അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അനുമതി തേടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കൂടാതെ ചാവറയച്ഛന്റെ മൃതദേഹം അടക്കിയിരിക്കുന്നത് കൂനംമാവ് സെന്റ് ഫിലോമിനാസ് ദേവാലയ സെമിത്തേരിയിലാണെന്ന് പ്രഖ്യാപിക്കണം.
ഭൗതീക ദേഹം സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട് ആശയ കുഴപ്പം നിലനില്‍ക്കെ വത്തിക്കാനില്‍ നിന്ന് വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്താന്‍ നിര്‍ദേശിക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിഷയം ദേശീയ പ്രാധാന്യമുള്ളതായതിനാല്‍ ഹര്‍ജി ഹൈക്കോടതി വിളിച്ചുവരുത്തി പരിഗണിച്ച് തീര്‍പ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നവംബര്‍ 23 ന് പോപ്പ് ഫ്രാന്‍സീസ് വാഴ്ത്തപ്പെട്ട പിതാവിനെ ഏവുപ്രാസ്യമ്മയ്‌ക്കൊപ്പം വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തുന്നത്. നവംമ്പര്‍ 24 നാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തിലാണ് ക്യതഞ്ജതാ ബലി.

Keywords: Sanu Mash, Chavara, Kuriakose, Saint, Father, Koonamavu, Mannanam, Sezo Malabar, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.