താന്‍ നിരീക്ഷണത്തിലല്ല; ബിജിമോള്‍ എം എല്‍ എ ക്വാറന്റൈനിലാണെന്ന് മന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞ വാര്‍ത്ത നിഷേധിച്ച് എം എല്‍ എ തന്നെ രംഗത്ത്; എത്തിയത് ഫേസ് ബുക്ക് ലൈവിലൂടെ

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 28.04.2020) ഇ എസ് ബിജിമോള്‍ എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞത് നിഷേധിച്ച് എം എല്‍ എ തന്നെ രംഗത്ത്. ഫേസ് ബുക്ക് ലൈവിലൂടെയാണ് എംഎല്‍എ മന്ത്രിയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞത്. തനിക്ക് ക്വാറന്റൈനില്‍ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇത്തരം വാര്‍ത്തകള്‍ വളറെ നിര്‍ഭാഗ്യകരമാണെന്നും ബിജിമോള്‍ പറഞ്ഞു.

'ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ വരുന്നത് നിര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഡോക്ടറുമായോ ആശാ വര്‍ക്കറുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗികളുമായി നേരിട്ടു സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യം ഉണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കും. ചാനലുകളില്‍ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളില്‍ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരില്‍ ഉത്കണ്ഠപ്പെടേണ്ടതില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലില്‍ വരുന്നത്' എന്നും ബിജിമോള്‍ പറഞ്ഞു. ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീണ്ടും ലൈവില്‍ വരുമെന്നും ബിജിമോള്‍ പറഞ്ഞു.

താന്‍ നിരീക്ഷണത്തിലല്ല; ബിജിമോള്‍ എം എല്‍ എ ക്വാറന്റൈനിലാണെന്ന് മന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞ വാര്‍ത്ത നിഷേധിച്ച് എം എല്‍ എ തന്നെ രംഗത്ത്; എത്തിയത് ഫേസ് ബുക്ക് ലൈവിലൂടെ

ഇടുക്കി ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ബിജിമോള്‍ എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം എം മണി പറഞ്ഞത്. ഇടുക്കിയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17 ആയിരുന്നു. ഇപ്പോള്‍ റെഡ് സോണിലാണ് ഇടുക്കി ജില്ല.

Keywords:  Controversy over Minister M M Mani statement that E S Bijimol MLA is in home quarantine, Thodupuzha, News, Politics, Minister, Media, Facebook, Criticism, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia