Controversy | 'കന്‍ഡക്ടര്‍ സീറ്റിനെ ചൊല്ലി പൊരിഞ്ഞ തര്‍ക്കം; സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബസ് തടഞ്ഞു'; ദുരിതത്തിലായി കെ എസ് ആര്‍ ടി സി യാത്രക്കാര്‍

 


പുത്തനത്താണി: (www.kvartha.com) കന്‍ഡക്ടര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം. തര്‍ക്കം രൂക്ഷമായതോടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി യാത്രക്കാരന്‍ ബസ് തടഞ്ഞതായി പരാതി. ഇതോടെ ദുരിതത്തിലായി കെ എസ് ആര്‍ ടി സി യാത്രക്കാര്‍.

Controversy | 'കന്‍ഡക്ടര്‍ സീറ്റിനെ ചൊല്ലി പൊരിഞ്ഞ തര്‍ക്കം; സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബസ് തടഞ്ഞു'; ദുരിതത്തിലായി കെ എസ് ആര്‍ ടി സി യാത്രക്കാര്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കന്‍ഡക്ടറുടെ സീറ്റില്‍ യാത്രക്കാരന്‍ ഇരുന്നതിനെച്ചൊല്ലി കെ എസ് ആര്‍ ടി സി ബസ് കന്‍ഡക്ടറും യാത്രക്കാരനും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമായി. ഇതോടെ യാത്രക്കാരന്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബസ് തടയുകയായിരുന്നു. ബത്തേരിയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെ എസ്ആര്‍ ടി സി ബസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. പുത്തനത്താണിയിലാണ് ബസ് തടഞ്ഞിട്ടത്.

വയനാട്ടില്‍ നിന്ന് ബസില്‍ കയറിയ ബാവപ്പടിയിലെ ഒരു യാത്രക്കാരനാണ് കന്‍ഡക്ടറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെട്ടത്. അര മണിക്കൂറിലധികം ബസ് തടഞ്ഞിട്ടു. ഒടുവില്‍ കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചശേഷമാണ് ബസ് പുറപ്പെട്ടത്.

Keywords: Controversy over conductor seat; KSRTC passengers distressed, Malappuram, News, Local News, KSRTC, Passengers, Police, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia