K Sudhakaran | അരിയില്‍ ശുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നത് കെ സുധാകരന്‍; ബി ആര്‍ എം ശഫീറിന്റെ തീപ്പൊരി പ്രസംഗത്തിനെതിരെ സിപിഎം

 


കണ്ണൂര്‍: (www.kvartha.com) എം എസ് എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷും പ്രതിയായതിന് പിന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ശഫീറിന്റെ പ്രസംഗം വിവാദമാകുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാ കമിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ശഫീര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ മുസ്ലീം ലീഗ് പങ്കെടുക്കാത്തതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ശഫീര്‍ കെ സുധാകരന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വേളയില്‍ നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കിയത്.

'അരിയില്‍ ശുക്കൂര്‍ കേസില്‍ പൊലീസിനെ വിരട്ടി എഫ് ഐ ആര്‍ ഇടീപ്പിച്ചത് കെ സുധാകരനാണെന്ന് ഓര്‍ക്കണമെന്നായിരുന്നു ശഫീറിന്റെ തുറന്നു പറച്ചില്‍. നീതി ലഭിക്കുന്നതിനു വേണ്ടി രാപകല്‍ ഭേദമില്ലാതെ പോരാടിയ നേതാവാണ് സുധാകരന്‍. അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് വേണ്ടി ഡെല്‍ഹിയില്‍ പോയി നിയമപോരാട്ടം നടത്തി.

കേസില്‍ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കില്‍ അതിന് പുറകില്‍ കെ സുധാകരന്റെ വിയര്‍പ്പുണ്ടെന്നായിരുന്നു ബി ആര്‍ എം ശഫീറിന്റെ പ്രസംഗം. എന്നാല്‍ ഇതിനെതിരെ സിപിഎം രംഗത്തുവന്നതോടെ വിവാദത്തിന് ചൂടുപിടിച്ചിട്ടുണ്ട്. അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ ബിആര്‍എം ശഫീറിന്റെ വെളിപ്പെടുത്തല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്ന് പി ജയരാജന്‍ വിമര്‍ശിച്ചു. ബിജെപിയുടെ കാലത്തും സുധാകരന്‍ അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ശുക്കൂര്‍ കേസില്‍ സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന കാര്യം ശരിവെയ്ക്കുന്നതാണ്. പ്രവര്‍ത്തകരെ കുടുക്കിയതിന് പിന്നില്‍ യുഡിഎഫ് സര്‍കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.

ശഫീറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം. സുധാകരന്‍ അന്വേഷണ എജന്‍സികളെ സ്വാധീനിച്ചു എന്നത് ഗൗരവമുളള വിഷയമാണ്. പൊതു സമൂഹം പ്രതികരിക്കണം. വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിനുള്ള നിയമനടപടികള്‍ കൈകൊള്ളുമെന്നും പി ജയാരാജന്‍ പറഞ്ഞു.

K Sudhakaran | അരിയില്‍ ശുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നത് കെ സുധാകരന്‍; ബി ആര്‍ എം ശഫീറിന്റെ തീപ്പൊരി പ്രസംഗത്തിനെതിരെ സിപിഎം


പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ സുധാകരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറാകുന്നില്ലെന്നും ലീഗിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

K Sudhakaran | അരിയില്‍ ശുക്കൂര്‍ വധക്കേസിലെ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നത് കെ സുധാകരന്‍; ബി ആര്‍ എം ശഫീറിന്റെ തീപ്പൊരി പ്രസംഗത്തിനെതിരെ സിപിഎം

Keywords:  Controversy over BRM Shafeer's Speech, Kannur, News, K Sudhakaran, KPCC President, Allegation, Politics, Controversy, BRM Shafeer, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia