വിദേശ എയര്‍ലൈന്‍സ് വിലക്ക് വിനയായി; കണ്ണൂര്‍ വിമാനത്താവളം പ്രവാസികള്‍ക്ക് വിലക്കിയത് വിവാദമാവുന്നു
May 5, 2020, 21:15 IST
ADVERTISEMENT
സി കെ എ ജബ്ബാര്‍
കണ്ണൂര്‍: (www.kvartha.com 05.05.2020) കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വിദേശത്ത് നിന്ന് തിരിച്ചു കൊണ്ടു വരാന്‍ 64 വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ചതില്‍ കണ്ണൂര്‍ വിമാന താവളത്തെ ഒഴിവാക്കിയത് കൊറോണ പ്രതിരോധത്തിനിടയിലെ രാഷ്ട്രീയ വിവാദമായി. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തിലേറെ യാത്രക്കാര്‍ എന്ന മികച്ച നേട്ടവുമായി ശ്രദ്ധ നേടുമ്പോഴും അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്റെ സാങ്കേതികത്വത്തിലാണ് കണ്ണൂര്‍ വിമാനത്താവളം.
കണ്ണൂര്‍ വിമാനതാവളത്തില്‍ ആഭ്യന്തര വിമാന കമ്പനികളുടെ മാത്രം വിദേശ സര്‍വീസ് ആണ് നിലവിലുള്ളത്. കോവിഡ് സ്പെഷല്‍ സര്‍വീസില്‍ കണ്ണൂരിനെ ഒഴിവാക്കിയത് ഇതായിരിക്കാമെങ്കിലും ദുരന്ത വേളയില്‍ എവിടേക്കും സര്‍വീസ് നടത്താന്‍ നല്കാവുന്ന സ്വഭാവിക അനുമതി കണ്ണൂരിന് നിഷേധിച്ചതാണ് വിവാദമായത്. എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസ് നിലവില്‍ ഉള്ള വിമാനത്താവളമാണ് കണ്ണൂര്‍.
64 വിമാനങ്ങളില്‍ യുഎഇ 10, ഖത്തര്‍ - 2, സൗദി അറേബ്യ - 5, യുകെ - 7, സിംഗപ്പൂര്‍ - 5, യുണൈറ്റഡ് സ്റ്റേറ്റ്സ് - 7, ഫിലിപ്പൈന്‍സ് - 5, ബംഗ്ലാദേശ് - 7, ബഹ്റൈന്‍ - 2, മലേഷ്യ - 7 , കുവൈറ്റ് - 5, ഒമാന്‍ 2 എന്നിങ്ങനെയാണ് സര്‍വീസ്.
നോര്‍ക്ക രജിസ്റ്റേഷനില് എംബസിയുടെ അടുത്ത എയര്‍പോര്‍ട്ട് ഏതെന്ന ചോദ്യത്തിന് നല്കിയ ഓപ്ഷനിലും 69000 പ്രവാസികള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. പക്ഷെ നോര്‍ക്ക ഈ ഓപ്ഷന് വെച്ചതിന് വ്യോമയാന മന്ത്രാലയം പരിഗണന നല്‍കിയില്ല. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഉത്തരകേരളത്തിലുള്ളവരെ കൊണ്ടുവരുമെന്ന നിലയില്‍ ആരോഗ്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. എയര്‍ലൈന്‍ കമ്പനികള്‍ കണ്ണൂരിലേക്കുള്ള വിമാനസര്‍വ്വീസ് നടത്താന്‍ ഒരുക്കവുമാണ്. സിവില്‍ എവിയേഷന്‍ വകുപ്പിനെ നോക്കുകുത്തിയാക്കി വിദേശമന്ത്രാലയം തനിച്ച് നടത്തുന്ന നീക്കങ്ങളാണ് ഇതിന് ഇടയാക്കിയത് എന്നാണ് സി പി എമ്മിന്റ ആരോപണം.
കേന്ദ്രവിദേശ സഹമന്ത്രി കണ്ണൂര്‍ ജില്ലക്കാരനായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ അവഗണിച്ചത് എന്തുകൊണ്ടെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു. കാസര്‍കോട് ജില്ലയിലുള്ളവര്‍ ഉള്‍പ്പെടെ കണ്ണൂര്‍ എയര്‍പോര്‍ട്ടാണ് ഓപ്ഷന് നല്‍കിയിരുന്നത്. മംഗളൂരുവില്‍ ഇറങ്ങി തലപ്പാടി ചെക്ക് പോസ്റ്റ് വഴി കാസര്‍കോട് എത്തുക പ്രയാസകരമാണ്. തലപ്പാടിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ അനുസ്മരിക്കുന്നതായി കണ്ണൂര്‍ വിമാന താവള പ്രശ്നമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. മികച്ച സൗകര്യങ്ങളാണ് തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലും കണ്ണൂരിനെ അവഗണിച്ചത് പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുമ്പോഴുള്ള സജ്ജീകരണമാണ് ഒരുക്കിയത് എന്നും എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍നിന്ന് ഒഴിവാക്കിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്. രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര് കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്പര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്ര പ്രശ്നമാകും. ഇക്കാര്യവും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ റഞ്ഞു.
Keywords: Kerala, News, Kannur, Trending, COVID19, Airport, Controversy over boycott Kannur airport for Expats

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.