ബി.ജെ.പിക്കാര്ക്കുവേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; വിവാദം പുകയുന്നു
Nov 6, 2012, 12:17 IST
![]() |
സി.കെ. ശ്രീധരന് |
കഴിഞ്ഞദിവസം കാസര്‍കോട് ജില്ലാ സെഷന്‍സ് അതിവേഗ കോടതി (മൂന്ന്) യില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2009 നവംബര്‍ 15ന് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്കിയ സ്വീകരണത്തെ തുടര്‍ന്നുണ്ടായ സംഘര്ഷത്തിനിടയിലാണ് മുഹമ്മദ് അസ്ഹറുദ്ദീന് കറന്തക്കാട്ട് വെച്ച് കുത്തേറ്റ് മരിച്ചത്.
സംഘര്‍ഷത്തിനിടെ പോലീസ് വെടിവെപ്പില്‍ ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ശെഫീക്കും കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം സംഘര്‍ഷം നഗരത്തിന്റെ പലഭാഗത്തേക്കും പടരുകയും വീട്ടിലേക്ക് പോകുംവഴി കറന്തക്കാട്ടുവെച്ച് അസ്ഹറുദ്ദീന് കുത്തേറ്റ് മരിക്കുകയുമായിരുന്നു.

സി.കെ. ശ്രീധരന്റെ നടപടി മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് ഞായറാഴ്ച ജില്ലയിലെത്തിയ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ചെര്‍ക്കളം അബ്ദുല്ല പരാതിപ്പെട്ടു. യു.ഡി.എഫ്. ജില്ലാ ഏകോപന സമിതിയിലും ചെര്‍ക്കളം പരാതി ഉന്നയിക്കുന്നുണ്ട്. കൊലക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി. പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ ഹാജരായത് ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റായ അഡ്വ. വി. ബാലകൃഷ്ണ ഷെട്ടിയാണ്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളീധരനും പ്രതികള്‍ക്കുവേണ്ടി രംഗത്തുവന്നു.
അതിനുപുറമെയാണ് കോണ്‍ഗ്രസ് നേതാവായ സി.കെ. ശ്രീധരന് ബി.ജെ.പിക്കാര്ക്കുവേണ്ടി വാദം ഏറ്റെടുത്തത്. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. ഒരേമുന്നണിയില്‍ നില്ക്കുമ്പോള് ആ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കോണ്‍ഗ്രസിന്റെ നേതാവ് മറ്റൊരു പ്രധാന കക്ഷിയായ മുസ്ലിം ലീഗിനെതിരെ നിലകൊള്ളുന്നത് ലീഗിന് ഉള്‍കൊള്ളാനാവുന്നില്ല.
എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും രാഷ്ട്രീയം നോക്കിയല്ല താന്‍ കേസ് ഏറ്റെടുക്കുന്നതെന്നും ജോലിയുടെ ഭാഗമായിമാത്രമാണെന്നും അഡ്വ. സി.കെ. ശ്രീധരന് പറയുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. ലീഗുമായി ബന്ധപ്പെട്ട കേസുകളും താന്‍ കൈകാര്യം ചെയ്യുന്നുണ്ട്. കോണ്ഗ്രസുകാരനെന്നതിലുപരി പ്രഗല്ഭനായ അഭിഭാഷകനായാണ് സി.കെ. ശ്രീധരന് അറിയപ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ ഹാജരാകാന്‍ നേതൃത്വം സി.കെ. ശ്രീധരനെ കണ്ടെത്തിയത്.
കോണ്‍ഗ്രസ് നേതാവിന്റെ ലീഗിനെതിരായ നിലകൊള്ളല്‍ വരുംദിവസങ്ങളില്‍ ലീഗിന്റെ പ്രതിഷേധത്തിനും യു.ഡി.എഫിന്റെ ധ്രുവീകരണത്തിനും വഴിവെക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
Keywords: BJP, Congress, Muslim-league, Murder-case, Cherkalam Abdulla, Court, Leader, Kerala, Kasaragod, Ad. C.K. Shreedharan, Ashar, UDF, Malayalm News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.