സിനിമയെടുക്കുന്നത് ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി: മേജര്‍ രവിയുടെ പ്രസ്താവനെക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം

 


കൊച്ചി : (www.kvartha.com 24.11.2014) സിനിമയെടുക്കുന്നത് ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റിക്കൊണ്ടാണെന്ന സംവിധായകന്‍ മേജര്‍ രവിയുടെ പ്രസ്താവനെക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം. സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകഹിന്ദു കോണ്‍ഗ്രസിന്റെ രണ്ടാം ദിവസം നടന്ന ഹിന്ദുമാധ്യമ സമ്മേളനത്തിലാണ് ഹിന്ദുത്വത്തെയും മോഡിയെയും പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെയും സോണിയയെയും കടന്നാക്രമിച്ചും മേജര്‍ രവി തന്റെ മനസ് തുറന്നത്.

ഇന്ത്യന്‍ വിനോദവ്യവസായത്തെ എങ്ങനെ ഹിന്ദുത്വവത്കരിക്കാം എന്ന വിഷയം ചര്‍ച്ച ചെയ്ത സമ്മേളന സെഷനില്‍ മലയാള സംവിധായകന്‍ പ്രിയദര്‍ശനും തെന്നിന്ത്യന്‍ നടി സുകന്യയും പങ്കെടുത്തു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയുമെന്നും ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമ്പോള്‍ പാകിസ്താനു വേണ്ടി ജയ് വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്‌നേഹികളാക്കാമെന്ന ചിന്തയില്‍നിന്നാണ് കീര്‍ത്തിചക്ര സിനിമയെടുത്തതെന്നും ഓരോരുത്തരുടേയും സംസ്‌കാരത്തില്‍നിന്നാണ് ദേശസ്‌നേഹം ലഭിക്കുകയെന്നുമുള്‍പ്പടെ ഒരു വിഭാഗത്തെ കടന്നാക്രമിക്കും വിധം പ്രകോപനപരമായ പരാമര്‍ശങ്ങളാണ് രവി നടത്തിയതെന്നാണ് ആക്ഷേപം.

സിനിമയെടുക്കുന്നത് ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി: മേജര്‍ രവിയുടെ പ്രസ്താവനെക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം
ആദ്യമായി സിനിമ എടുത്തപ്പോള്‍ കേരളത്തില്‍ മുസ്ലിംകള്‍ കൂടുതലുള്ള മലപ്പുറത്തും കോഴിക്കോട്ടും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു. വാര്‍ത്ത പുറത്ത് വന്നയുടന്‍ ഫെയ്‌സ് ബുക്കിലെ വന്‍ അംഗസംഖ്യയും നിരന്തര ചര്‍ച്ചകളും കൊണ്ട് സജീവമായ വിവിധ ഗ്രൂപ്പൂകളില്‍ കനത്ത അധിക്ഷേപമാണ് മേജര്‍രവിക്കെതിരെ ചൊരിയുന്നത്. ജാതിയും മതവും നോക്കാതെ കഥാപാത്രങ്ങളെയും കലയെയും സ്‌നേഹിച്ചിരുന്ന ബഹുഭൂരിക്ഷം സിനിമാ പ്രേമികളേയും ഉള്ളില്‍ വര്‍ഗീയ അജണ്ടയുമായി ചതിക്കുകയായിരുന്നു മേജര്‍ രവിയെയും പ്രിയദര്‍ശനെയും പോലുള്ളവര്‍ ചെയ്തിരുന്നതെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ മുഖ്യ ആക്ഷേപം.

1980ല്‍ സോണിയ ഗാന്ധി ഇന്ത്യയില്‍ വന്നതു മുതല്‍ ഇന്ത്യക്ക് പ്രശ്‌നങ്ങളാണെങ്കില്‍ ഇറ്റലിയുടെ സാമ്പത്തിക വളര്‍ച്ച അന്ന് മുതല്‍ മേലോട്ടായിരിക്കുകയാണെന്നും രാജീവ് വേദിയിലേക്ക് നടക്കുമ്പോള്‍ മാറിനിന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ രാജീവ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരുമെന്നും രവി പറഞ്ഞിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Malayala cinema, Keerthichakra, Mohanlal, Major Ravi, Hinduthwa, Malayalam film, Facebook, Controversy. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia