Politics | 'പ്ലാൻ ബി'യും കട്ടപ്പുറത്തായി? വിദേശ സർവകലാശാലകളെ കൊണ്ടുവരുന്നതിന് സർക്കാരിനെതിരെ പാർട്ടി പി ബിയുടെ ചുവപ്പ് കൊടി

 


/ നവോദിത്ത്‌ ബാബു

കണ്ണൂർ: (KVARTHA) വിജ്ഞാന സമ്പദ്ഘടന വളർത്തിയെടുത്ത് കേരളത്തിൻ്റെ ഖജനാവ് സ്വയം പര്യാപ്തതയിൽ എത്തിക്കാനുള്ള ബജറ്റിൽ ധനകാര്യ മന്ത്രി അവതരിപ്പിച്ച പ്ലാൻ ബി ദയനീയമായി പൊളിഞ്ഞു. കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്ത് വിദേശ സർവകലാശാലകളെ ചുവപ്പ് പരവതാനി വിരിച്ചു കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണ് പാർട്ടിക്കുള്ളിലെയും എസ്എഫ്ഐ അടക്കമുള്ള വർഗബഹുജന സംഘടനകളുടെയും ഘടകകക്ഷിയായ സിപിഐയുടെയും എതിർപ്പ് കാരണം തുടക്കത്തിലെ പെട്ടിയിലായത്.

Politics | 'പ്ലാൻ ബി'യും കട്ടപ്പുറത്തായി? വിദേശ സർവകലാശാലകളെ കൊണ്ടുവരുന്നതിന് സർക്കാരിനെതിരെ പാർട്ടി പി ബിയുടെ ചുവപ്പ് കൊടി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിനു മുന്നോടിയായി വിദേശ സർവകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമായതോടെയാണ് തീരുമാനത്തിൽ പുനഃപരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഈ കാര്യത്തിൽ പി.ബി അംഗീകാരമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളെ കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്നു സർക്കാരും പാർട്ടിയും പിൻമാറില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതേ ചൊല്ലിയുള്ള വിവാദങ്ങൾ ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായതിനെ തുടർന്നാണ് പാർട്ടി പൊളിറ്റ്ബ്യൂറോ തന്നെ ഇടപെട്ടത്.

ഈ വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിബി വിഷയം വിശദമായി ചർച്ച ചെയ്യുന്നതു വരെ മാറ്റിവയ്ക്കാനാണ് പുതിയ തീരുമാനം. മുന്നണിയിലെ രണ്ടാം പാർട്ടിയായ സിപിഐയുടെ അതൃപ്തി കൂടി കണക്കിലെടുത്താണ് വിദേശ സർവകലാശാലക്ക് അനുമതി നൽകാനുളള നിർദേശം പുനപരിശോധിക്കാമെന്നതിലേക്ക് സിപിഎം എത്തിച്ചേർന്നത്. നേരത്തെ വിദേശ സർവകലാശാല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എതിർപ്പ് അറിയിച്ചിരുന്നു. വിദേശ സര്‍വകലാശാകൾക്ക് അനുമതി നൽകുന്നത് ഇടതുനയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സിപിഐയുള്ളത്.

വിദേശ സര്‍വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നാണ് കെ എൻ ബാലഗോപാലിന്റെ ബജറ്റ് നയം.നിര്‍ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് സിപിഐക്കുള്ളത്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലും ഉയർന്നിരുന്നു.

ഇതിനു.പിന്നാലെയാണ് സിപിഐ അതൃപ്തി സിപിഎമ്മിനെ ഔദ്യോഗികമായി അറിയിച്ചത്. വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിലെ എതിർപ്പ് എസ്.എഫ്.ഐ കേന്ദ്ര നേതൃത്വവും സി.പി.എം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ആനയിക്കുകയും ഇവിടെ നിന്നും വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും നൽകുന്ന വഴി മൂന്ന് ലക്ഷം കോടി രൂപയാണ് സർക്കാർ നിക്ഷേപമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

Politics | 'പ്ലാൻ ബി'യും കട്ടപ്പുറത്തായി? വിദേശ സർവകലാശാലകളെ കൊണ്ടുവരുന്നതിന് സർക്കാരിനെതിരെ പാർട്ടി പി ബിയുടെ ചുവപ്പ് കൊടി

Keywords:  Budget, Kerala, Politics, LDF Govt, University, Finance, Minister, Education, State Govt, Higher Education, Foreign, CPM, Secretary, M V Govindan, PB, Media, Lok Sabha, Election, National, K N Balagopal, Executive, SFI, Controversy in CPM regarding opening of foreign universities.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia