സി പി എമ്മില്‍ കണ്ണൂര്‍ ലോബിയുടെ അടിവേരിളകുന്നുവോ? സ്വര്‍ണക്കടത്ത് കേസിലെ വീഴ്ച മറയാക്കി പിണറായിക്കെതിരെ അടിയൊഴുക്ക്

 


ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 17.07.2020) മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനമുയരുന്നു.പാര്‍ട്ടിയും ഭരണവും തന്റെ കൈവെള്ളക്കുളളിലാക്കി അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം അസാധാരണ സാഹചര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും പ്രതിക്കൂട്ടിലായതോടെ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് പ്രചാരണം നടത്തുമെന്ന ആശങ്കയിലാണ് 14 ജില്ലാ കമ്മിറ്റികളും.

ഈ വിഷയത്തില്‍ നടക്കുന്ന പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരില്‍ നിന്നു പോലും ഏറെ പിന്‍തുണ ലഭിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം കണ്ണൂരിലെ മിക്ക നേതാക്കളും ഈ വിഷയത്തില്‍ മൗനം പാലിച്ചു വരികയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജന്‍ എന്നിവര്‍ മാത്രമാണ് മുഖ്യമന്ത്രിയെയും സര്‍കാരിനെയും പിന്‍തുണച്ചു കൊണ്ട് രംഗത്തു വന്നിട്ടുള്ളു. സംസ്ഥാന സമിതിയിലും പിണറായിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും  സ്വര്‍ണക്കടത്ത് വിഷയത്തില്‍ വേണ്ടത്ര പിന്‍തുണയില്ലെന്നാണ് സൂചന. കണ്ണൂര്‍ ലോബിയുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെയുള്ള  ശക്തമായ വികാരം ഉരുണ്ടു കൂടിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത അടിയന്തിര സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനം മുണ്ടായിഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് സെക്രട്ടറിയേറ്റ് യോഗംവിലയിരുത്തി. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന. പൊതുവികാരമാണ് പൊളിറ്റ് ബ്യൂറോവിന് റിപ്പോര്‍ട്ടിങ്ങായി നല്‍കുക.
സി പി എമ്മില്‍ കണ്ണൂര്‍ ലോബിയുടെ അടിവേരിളകുന്നുവോ? സ്വര്‍ണക്കടത്ത് കേസിലെ വീഴ്ച മറയാക്കി പിണറായിക്കെതിരെ അടിയൊഴുക്ക്

സ്വര്‍ണക്കടത്ത് വിവാദം കോവിഡ് പ്രതിരോധ കാര്യങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് മറ്റൊരു വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ നിരീക്ഷിക്കാനായില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം ശിവശങ്കറിന്റെ വീഴ്ചകള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി യോഗത്തില്‍ മറുപടി പറഞ്ഞത്. ശിവശങ്കറിന് അപ്പുറം കേസില്‍ തന്റെ ഓഫീസിലെ മറ്റാര്‍ക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. പിണറായി പക്ഷത്തിന് മുന്‍തൂക്കമുള്ള സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഇതു സ്വീകരിക്കപ്പെടുമെങ്കിലും അണികളെയും കീഴ്ഘടകങ്ങളെയും എങ്ങനെ ബോധ്യപ്പെടുത്തുെമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.



Keywords:  CPM, Gold, Kannur, Kerala, News, Smuggling, Controversy in CPM over Gold smuggling
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia