സിപിഎമ്മിനും സര്‍ക്കാരിനും വിവാദങ്ങളില്‍ നിന്നു മുഖം രക്ഷിക്കാന്‍ ഉതകിയത് നോട്ടും സഹകണ ബാങ്ക് വിവാദവും; നിലമ്പൂര്‍ വെടിവെയ്‌പോടെ തലക്കെട്ടുകള്‍ വീണ്ടും മാറുന്നു
Nov 24, 2016, 19:03 IST
തിരുവനന്തപുരം: (www.kvartha.com 24.11.2016) സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ ആറു മാസത്തിനുള്ളില്‍ തന്നെ മോശമായിരിക്കെ നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നം പിണറായി വിജയന്‍ സര്‍ക്കാരിന് വീണുകിട്ടിയ കച്ചിത്തുരുമ്പായി മാറി. നിയമന വിവാദത്തില്‍ നിന്ന് കരകയറിയപ്പോള്‍ പാര്‍ട്ടിയെ പിടിച്ചുലച്ച വടക്കാഞ്ചേരി ബലാല്‍സംഗക്കേസ്, കളശേരി സക്കീര്‍ ഹുസൈന്‍ കേസ് എന്നിവയില്‍ നിന്ന് അതിവിദഗ്ധമായി മാധ്യമശ്രദ്ധ മാറ്റാന്‍ നോട്ട് പിന്‍വലിക്കല്‍ വിവാദത്തിലൂടെ സിപിഎമ്മിനും സര്‍ക്കാരിനും സാധിച്ചു. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബിജെപിയും ചേര്‍ന്ന് ശ്രമിക്കുന്നു എന്നുകൂടി വന്നതോടെ പ്രതിപക്ഷത്തെക്കൂടി കൂടെനിര്‍ത്താനും സര്‍ക്കാരിനു സാധിച്ചു.
ഈ ബഹളത്തിന്റെ ഇടയില്‍ കണ്ണൂരിലെ ഫസല്‍ വധക്കേസിലുണ്ടായ പുതിയ അറസ്റ്റും വിവാദവും കൊല്ലത്തെ രാമഭദ്രന്‍ വധക്കേസില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫംഗത്തെ ഉള്‍പ്പെടെ സിബിഐ അറസ്റ്റു ചെയ്തത് തുടങ്ങിയതൊക്കെ കാര്യമായ ചര്‍ച്ചയാകാതെ മുങ്ങിപ്പോയി. എം എം മണിയെ മന്ത്രിയാക്കിയതില്‍ ഇ പി ജയരാജന്‍ പ്രകടിപ്പിച്ച അതിശക്തമായ പ്രതിഷേധവും മുങ്ങിപ്പോയി എന്നതാണ് സിപിഎമ്മിനു ലഭിച്ച ഏറ്റവും വലിയ നേട്ടം.
സാഹചര്യം ഇതായിരുന്നില്ലെങ്കില്‍ മാധ്യമങ്ങളില്‍ മുഖ്യ വാര്‍ത്തയായും ചര്‍ച്ചയായും മാറേണ്ട വിഷയങ്ങളായിരുന്നു ഇതെല്ലാം. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ കാര്യങ്ങള്‍ ആ രീതിയില്‍ ഏറ്റെടുത്തില്ല. കാര്യങ്ങള്‍ അങ്ങനെ നിലനിര്‍ത്താന്‍ സഹകരണ മേഖലയിലെ പ്രശ്‌നം സിപിഎമ്മിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി കൂടിക്കാഴ്ചാ അനുമതി നിഷേധിക്കുക കൂടി ചെയ്തതോടെ സ്വാഭാവികമായും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും അതിനു പിന്നാലെയായി. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം ഈ സ്ഥിതി നിലനിര്‍ത്താന്‍ കൂടുതല്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, വ്യാഴാഴ്ച നിലമ്പുരിലെ വനത്തില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലോടെ വാര്‍ത്തകളില്‍ നിന്ന് നോട്ട് വിവാദവും സഹകരണ മേഖലയിലെ പ്രതിസന്ധിയും പിന്നോട്ടു പോകുമെന്നുറപ്പായി. അത് ഈ വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമാണ് ആശ്വാസമാവുക.
Keywords: Kerala, Thiruvananthapuram, Malappuram, Fire, Gun attack, Police, Maoists, CPM, fake-currency-case, Ban, BJP, UDF, Bank, Protest, Media, Controversies helps CPM and their goverment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.