ബന്ധുവിന്‌ ഭൂമി അനുവദിച്ചത് കെ കരുണാകരന്‍: വിഎസ്

 


ADVERTISEMENT

ബന്ധുവിന്‌ ഭൂമി അനുവദിച്ചത് കെ കരുണാകരന്‍: വിഎസ്
തിരുവനന്തപുരം: ബന്ധുവിന്‌ ഭൂമി അനുവദിച്ചത് കെ കരുണാകരനാണെന്ന്‌ വിഎസ്. ഈ വിഷയത്തില്‍ താന്‍ ന്യായമായ ഇടപെടല്‍ മാത്രമാണ്‌ നടത്തിയത്. 1977ലാണ്‌ സോമന്‌ ഭൂമി അനുവദിച്ചത്. തര്‍ക്കങ്ങള്‍ തീര്‍ത്ത് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

വില്‍പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടത്തിയ കേസുകളുടെ പേരിലുള്ള രാഷട്രീയ പകപോക്കലാണ് ഇപ്പോഴത്തെ കേസെന്നും വി എസ് വിജിലന്‍സില്‍ മൊഴി നല്‍കി. വിജിലന്‍സ് ഡി.വൈ.എസ്.പി വി.ജി കുഞ്ഞന്റെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. കന്റോണ്‍മെന്റ് ഹൗസില്‍ രാവിലെ 10 മണിയോടെയാണ് ആരംഭിച്ച മൊഴിയെടുക്കല്‍ രണ്ട് മണക്കൂറോളം നീണ്ടു.

Keywords:  V.S Achuthanandan, Kerala, Thiruvananthapuram, K Karunakaran   
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia