Police Booked | വിവാദ ഫേസ്ബുക് പോസ്റ്റ്: കെടി ജലീല്‍ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇൻഡ്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചുള്ള വിവാദ ഫേസ്ബുക് കുറിപ്പിന്റെ അടിസ്ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. കീഴ്‌വായ്പൂർ പൊലീസ് 153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷണൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
                  
Police Booked | വിവാദ ഫേസ്ബുക് പോസ്റ്റ്: കെടി ജലീല്‍ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു

എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച നിർദേശം നൽകിയിരുന്നു.

വിവാദ പോസ്റ്റ് കെ ടി ജലീല്‍ പിന്നീട് പിന്‍വലിച്ചിരുന്നു. പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയതായി ജലീല്‍ വിശദീകരിക്കുകയും ചെയ്തു. സിപിഎമും ജലീലിന്റെ പരാമർശങ്ങൾ തള്ളിയിരുന്നു.

Keywords: Controversial Facebook post: Police registered case against KT Jaleel MLA, Kerala, Pathanamthitta , News, Top-Headlines, Latest-News, Controversy, Facebook Post, Case, Police, MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script