മദപ്പാട് ഭീഷണി: കരിവീരന്‍മാര്‍ക്ക് വിലങ്ങിട്ട് സംസ്ഥാന സര്‍ക്കാര്‍
Jan 31, 2015, 08:14 IST
ഇടുക്കി: (www.kvartha.com 31/01/2015) ഉല്‍സവകാലമായതോടെ ആനയെഴുന്നളളിപ്പിന് കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടു സഞ്ചാരികള്‍ മരിച്ചതിന്റെയും വ്യാപകമായി ആന ഇടയുന്നതിന്റെയും പശ്ചാത്തലത്തിലാണ് അധികൃതര്‍ കരിവീരന്‍മാര്‍ക്ക് വിലങ്ങിടുന്നത്.
ജില്ലാ ഭരണകൂടങ്ങള്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ജില്ലാതലത്തില്‍ നിയന്ത്രണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡി.എഫ്.ഒ കവീനറുമായ സമിതി നിരീക്ഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. സമിതിയില്‍ ജില്ലാ പോലീസ് മേധാവി, ദേവസ്വം ബോര്‍ഡ് അംഗം, ആനയുടമകളുടെ പ്രതിനിധി, ആനത്തൊഴിലാളികളുടെ പ്രതിനിധി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഫയര്‍ഫോഴ്‌സ്, എസ്.പി.സി.എ പ്രതിനിധി, ഉത്സവ കമ്മറ്റി പ്രതിനിധി തുടങ്ങിയവരാണ് ഉള്ളത്.

എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മതിയായ അകലം ഉറപ്പ് വരുത്തണം. ആനകളില്‍ മദപ്പാട് ഉള്ളവയെയോ, അസുഖം, പരിക്ക്, ഗര്‍ഭിണി തുടങ്ങിയവയെയോ പങ്കെടുപ്പിക്കാന്‍ പാടില്ല. ഉച്ച സമയത്ത് അധികനേരം ആനകളെ ടാര്‍ റോഡിലൂടെ നടത്തുന്നതിനോ, വെയിലത്ത് എഴുന്നള്ളിപ്പിനായി കൂടുതല്‍ നിര്‍ത്തുന്നതിനോ പാടില്ല. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ നടപടികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുവരെ കര്‍ശനമായി നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി വരുന്ന നാശനഷ്ടങ്ങള്‍ക്കും, അപകടങ്ങള്‍ക്കും, സുരക്ഷാവീഴ്ചകള്‍ക്കും ഉത്സവകമ്മറ്റി അംഗങ്ങളുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കും.
ആനകള്‍ക്ക് കൃത്യമായ ഭക്ഷണം, വെള്ളം എന്നിവ നല്‍കണം. തീവെട്ടി മുതലായവയില്‍ നിന്ന് ചൂട് ഏല്‍ക്കാത്ത വിധം ആനയെ സംരക്ഷിക്കണം. ഉത്സവ സ്ഥലങ്ങളില്‍ ആനക്ക് ചൂട് അധികം ഏല്‍ക്കാത്ത വിധം ചാക്ക് നനച്ച് നിലത്ത് വിരിച്ച് കൊടുക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. ആനകള്‍ക്ക് ചുറ്റും ഉത്സവ കമ്മറ്റി വോളന്റിയര്‍മാരുടേയും പോലീസിന്റെയും സഹായത്തോടെ പ്രത്യേക സുരക്ഷാവലയം തീര്‍ത്തിരിക്കണം.
അഞ്ചോ അതില്‍ കൂടുതലോ ആനകളെ എഴുന്നള്ളിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എലഫന്റ് സ്‌ക്വാഡിലെ വെറ്റിനറി ഡോക്ടറുടെ സേവനം നിര്‍ബന്ധമായും ഉറപ്പ് വരുത്തണം. എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് ആനകളെ സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരം റേഞ്ച്് -പോലീസ് ഓഫീസുകളില്‍ അറിയിച്ചിരിക്കണം. മൂന്നു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ആനയെ എഴുന്നള്ളിപ്പിനായി ഉപയോഗിക്കരുത്. അഞ്ചോ അതില്‍ കൂടുതലോ ആനകളുണ്ടെങ്കില്‍ ഉത്സവ കമ്മറ്റി ലയബിലിറ്റി ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണം. ആനപാപ്പാന്‍മാര്‍ക്ക് മദ്യസത്കാരങ്ങളോ ലഹരി പദാര്‍ത്ഥങ്ങളോ നല്‍കാന്‍ പാടില്ല.
പ്രവര്‍ത്തന ക്ഷമമായ ജനറേറ്റര്‍ ഉത്സവങ്ങളില്‍ ഉണ്ട് എന്ന് നിര്‍ബന്ധമായും ഉറപ്പ് വരുത്തണം.എല്ലാ ജിലകളിലും ഇതു സംബന്ധിച്ച ബോധവല്‍ക്കരണ ക്യാംപുകള്‍ നടത്തും.

Keywords : Idukki, Elephant Attack, Kerala, Control over elephant show.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.