കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


തിരുവനന്തപുരം: (www.kvartha.com 29.04.2020) കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍;

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 50 വാഹനങ്ങള്‍ വിട്ടു നല്‍കാമെന്ന് ഊബര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

ദുരിതാശ്വാസ നിധി

പാലക്കാട് ജില്ലാ പഞ്ചായത്ത് ഒരു കോടി.

പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്ക് 75 ലക്ഷം രൂപ, ബാങ്ക് നേരത്തെ 25 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പള തുകയായ 27,99,831 രൂപയും കൈമാറിയിരുന്നു

മലമ്പുഴ നിയോജക മണ്ഡലത്തിലെ സഹകരണ സൊസൈറ്റികള്‍ ചേര്‍ന്ന് 96 ലക്ഷം രൂപ

പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക് 50 ലക്ഷം രൂപ

മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക് 25,15,500 രൂപ

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പള തുക ചേര്‍ത്ത് 29,53,000 രൂപ

ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളും സഹകരണ സംഘങ്ങളും ചേര്‍ന്ന് 53,32,576 രൂപ, ഇതോടെ ഇടുക്കിയില്‍ നിന്ന് ഇത്തരത്തില്‍ ഇതുവരെ ലഭിച്ച ആകെ തുക 2,82,54,040 രൂപ

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ 36,56,560 രൂപ

തലശ്ശേരി റൂറല്‍ സഹകരണ ബാങ്ക് 30,20,073 രൂപ

ഏലംകുളം സര്‍വീസ സഹകരണ ബാങ്ക് 25,49,990 രൂപ

നിറ പദ്ധതിയുടെ ഭാഗമായി ആലത്തൂരിലെ നെല്‍ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച നെല്ല് വിറ്റു കിട്ടിയ 25 ലക്ഷം രൂപ, ആദ്യ ഗഡുവായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കേരള ബിഷപ്പ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചെയര്‍മാന്‍ ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളമായ 40,175 രൂപ

പോസ്റ്റല്‍, ടെലകോം, ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി 25 ലക്ഷം രൂപ

കോട്ടക്കല്‍ സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 20 ലക്ഷം രൂപ

ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് 25 ലക്ഷം

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ചീഫ് വിന്‍സന്‍ എം പോള്‍, മറ്റ് നാല് കമ്മീഷണര്‍മാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ചേര്‍ത്ത് 13,29,653 രൂപ

കോടിയേരി സര്‍വീസ് സഹകരണ ബാങ്ക് 23,72,075 രൂപ

പൊന്ന്യം സര്‍വീസ് സഹകരണ ബാങ്ക് 14,60,000 രൂപ

വടക്കുമ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് 11,76,001 രൂപ

ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് ഒരു മാസത്തെ ശമ്പളം ചേര്‍ത്ത് 15,93,000 രൂപ

തലശ്ശേരി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് 10,70,047 രൂപ

കേരള ഡെന്റല്‍ കൗണ്‍സില്‍ 10 ലക്ഷം രൂപ

ബാലരാമപുരം ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം

പെരിഞ്ഞനം പഞ്ചായത്ത് 5 ലക്ഷം.

രാമചന്ദ്രന്‍ സിങ്കപ്പൂര്‍ ഒരുലക്ഷം.

തിരുവനന്തപുരം ആനയറ കടകംപള്ളി ക്ഷേത്രം 1 ലക്ഷം രൂപ

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി 1 ലക്ഷം രൂപ

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ ഒരുമാസത്തെ ശമ്പളമടക്കം ഒരുലക്ഷം രൂപ.

മൃഗസംരക്ഷണ വകുപ്പില്‍നിന്ന് റിട്ടയര്‍ ചെയ്ത കണ്ണൂരിലെ ഡോ. പി വി മോഹനനും ക്ഷീരവികസനവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ഭാര്യ രാജശ്രീയും ചേര്‍ന്ന് രണ്ട് സ്വര്‍ണ പതക്കങ്ങള്‍.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തന്റെ അമ്മ സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകളടങ്ങിയ കൊച്ചുപെട്ടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്. അമ്മ പാര്‍വതി രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. ഈ പെട്ടി അദ്ദേഹം അമൂല്യനിധിപോലെ സൂക്ഷിച്ചുവെച്ചതാണ്.

തിരുവനന്തപുരം നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക ഉഷാദേവി 1 ലക്ഷം രൂപ

കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ജീവനക്കാരുടെ വിഹിതമായ 5 ലക്ഷം രൂപ

ആറന്‍മുളയിലെ കോണ്‍ഗ്രസ് നേതാവായ സജി നാണത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഭാര്യയും മകനും ചേര്‍ത്ത് 11,034

അവനവഞ്ചേരി കൈത്തറി നെയ്ത്ത് സഹകരണ സംഘം 1 ലക്ഷം രൂപ

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഡെല്‍റ്റ സെക്യൂരിറ്റി സര്‍വീസസ് 1 ലക്ഷം രൂപ

വര്‍ക്കല സ്വദേശികളായ റിട്ട. അധ്യാപക ദമ്പതികള്‍ എംഎം മോഹനന്‍, അരുണകുമാരി ചേര്‍ന്ന് 1 ലക്ഷം രൂപ

പ്രവാസികളുടെ കുട്ടായ്മയായ തല്ലാ ഗ്രൂപ്പ് അലൈന്‍, സക്കാത്ത് ധനസഹായത്തില്‍ നിന്ന് 1 ലക്ഷം രൂപ

വട്ടിയൂര്‍ക്കാവ് സ്വദേശി വാസന്തിയമ്മ 1 ലക്ഷം രൂപ

ഷൊര്‍ണൂര്‍ പ്രഭാതം ചാരിറ്റബിള്‍ ട്രസ്റ്റ് ദൂരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ

പൂണിത്തുറ, ഗാന്ധിസ്‌ക്വയര്‍ ചിദംബരം അക്കാഡമി ഡയറക്ടറുമായ ഡോ: വേണുഗോപാല്‍ 2 ലക്ഷം രൂപ

കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ 5 ലക്ഷം രൂപ

പന്തല്‍ കോണ്‍ട്രാക്ടേര്‍സ് പ്രസിഡണ്ട് സിബിജി തിലകന്‍ 1 ലക്ഷം

പാനൂര്‍ സ്വദേശി ഡോ. എന്‍പി മുഹമ്മദ് പെന്‍ഷന്‍ തുകയായ 50,000 രൂപ

മാതമംഗലം പേരൂല്‍ സ്വദേശി വീട്ടമ്മ സക്കാത്ത് ധനസഹായമായി 50,000 രൂപ

പെരിന്തല്‍മണ്ണ സായ് സ്‌നേഹതീരത്തിലെ കുട്ടികള്‍ ചേര്‍ന്ന് 50,000 രൂപ

കാഞ്ഞിരക്കുളം സ്വദേശി ഹെപ്‌സിപോള്‍ പെന്‍ഷന്‍ തുകയായ 31,000 രൂപ

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സനല്‍ എസ് ടി 75000 രൂപ. ഹൃദ് രോഗിയായ സനല്‍ ചികിത്സക്കായി നാട്ടുകാര്‍ പിരിച്ചു നല്‍കിയ തുകയില്‍ നിന്നുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയത്

ബാലസംഘം തിരുവനന്തപുരം ചാല ഏരിയിലെ കുട്ടികള്‍ ചേര്‍ന്ന് 13,000 രൂപ

തിരുവനന്തപുരം കുമാരപുരം പന്തല്‍ നിര്‍മാണ സ്ഥാപനം നടത്തുന്ന മണിയന്‍ 25,000 രൂപ

വെള്ളനാട് മുണ്ടേല സ്വദേശിനി ആര്‍ഷ വാസുദേവ് 25,000 രൂപ

തമിഴ്‌നാട് തേനിയി സ്വദേശകളായ, പെരുമ്പാവൂര്‍ മേഖലയിലെ ഇസ്തിരി തൊഴിലാളികള്‍ 10,000 രൂപ

തിരുവനന്തപുരം ആനയറ സ്വദേശി വി മുരളീധരന്‍ 5001

കുളത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സൂര്യ സുന്ദര്‍ 5,650 രൂപ

പത്തനംതിട്ട കൊടുമണ്‍ ഗീതാഞ്ജലി ഗ്രന്ഥശാല 25,000 രൂപ

എറണാകുളത്ത് കടവന്ത്രയില്‍ താമസിക്കുന്ന ബേബി മാത്യു ലാവണ്യ, ഭാര്യ സെലിന്‍ ബേബി എന്നിവരുടെ വാര്‍ധക്യകാല ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരുന്ന തുകയില്‍ നിന്നും 50,000 രൂപ

എറണാകുളം പൂണിത്തുറയിലെ സംസാരശേഷിയില്ലാത്ത റിനി മനോജ് 8 മാസത്തെ വികലാംഗ പെന്‍ഷന്‍ തുക 10,000 രൂപ

എറണാകുളം പൂണിത്തുറയിലെ വീട്ടുജോലിക്കാരിയായ കാമ്പുറത്ത് തുളസി 5,000 രൂപ

കണ്ണൂര്‍ ഗോപികൃഷ്ണന്‍-രജിത ദമ്പതികളുടെ മകന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സ്വരൂപിച്ച ഹുണ്ടിക നിക്ഷേപ തുക നല്‍കി.

Keywords:  Contributors to the Corona Relief Fund, Thiruvananthapuram, News, Compensation, Vehicles, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia