കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

 


തിരുവനന്തപുരം: (www.kvartha.com 05.05.2020) പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് 19 ചികിത്സയ്ക്കു വേണ്ടി കൊല്ലം കെഎംഎംഎല്‍ 50 ലക്ഷം രൂപ സഹായം കൈമാറി (നേരത്തെ 2 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു).

ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 പിപിഇ കിറ്റിന് 5 ലക്ഷം രൂപ. സ്‌കൂള്‍ കുട്ടികള്‍ക്ക് 1 ലക്ഷം മാസ്‌ക്.

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

ഹാപ്പി കിഡ്‌സ് അപ്പാരല്‍സ് പ്രസവ അവശ്യങ്ങള്‍ക്കായി വരുന്ന സംസ്ഥാനത്തെ 700 അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ട മാസ്‌ക്, ബേബി ടൗവല്‍ എന്നിവ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ 500ഓളം ലൈബ്രറികളില്‍ ലോക്ഡൗണ്‍ ഫെസ്റ്റ് നടത്തുന്നു. ലൈബ്രറി കൗണ്‍സില്‍ 1 ലക്ഷം മാസ്‌ക് വിതരണം ചെയ്യുന്നു.

കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രോഗ്രസീവ് ടെക്കീസ് 70 പിപിഇ കിറ്റുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും കൈമാറി.

സിനിമാ താരം വിനുമോഹന്‍, ഭാര്യ വിദ്യ, തെരുവോരം മുരുകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ മേഖലയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി ദേഹം വൃത്തിയാക്കി ഭക്ഷണം നല്‍കി.

ദാറുല്‍ ഹിദായ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മട്ടന്നൂര്‍ ഉളിയിലെ സ്ഥാപനം ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കുമെന്നറിയിച്ചിട്ടുണ്ട്. തൊടുപുഴ ധന്വന്തരി വൈദ്യശാല ഗ്രൂപ്പ്, തൃശൂര്‍ ട്രാവല്‍ ഫോര്‍ ഹെല്‍ത്ത്, തൃശൂര്‍ ഐവാസ് ബിസിനസ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ സംയുക്തമായി കേരളാ പൊലീസിന് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള 25,000 ആയുര്‍വേദ കിറ്റുകള്‍ സൗജന്യമായി നല്‍കും.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക 39,000 രൂപ

മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള 2 ലക്ഷം രൂപ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി ഒരു മാസത്തെ പെന്‍ഷന്‍ തുക, കൊച്ചുമക്കളായ അഭിജ, ആരുണി 5,002

എളമരം കരീം എംപി 82,000 രൂപ

മുന്‍ മന്ത്രി പി കെ ശ്രീമതി 1,50,000

മുന്‍ എം പി എന്‍എന്‍ കൃഷ്ണദാസ് പെന്‍ഷന്‍ തുക - 41,000 രൂപ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജന്‍ ഒന്നേകാല്‍ ലക്ഷം രൂപ.

ഗുരുവായൂര്‍ ദേവസ്വം 5 കോടി

തൃശൂര്‍ ജില്ലയിലെ ചേലക്കര നിയോജക മണ്ഡലത്തിലെ സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് 56,45,120 രൂപ

മലപ്പുറം കവന്നൂര്‍ പഞ്ചായത്ത് 50 ലക്ഷം രൂപ

ആലപ്പുഴ പുല്ലുകുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് 36.74 ലക്ഷം

പയ്യോളി അര്‍ബന്‍ സഹകരണ ബാങ്ക് 34,79,564 രൂപ

പ്രവാസിയായിരുന്ന ദിനേശന്‍ ദിവാകരന്‍ ആലപ്പുഴയില്‍ തന്റെ പേരിലുളള വീട് ഉള്‍പ്പെടെയുള്ള 11 സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കരകുളം ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ

പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 22,17,000 രൂപ

പിണറായി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 20,25,000 രൂപ

കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 18,62,061 രൂപ

പുലാമന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് 16,56,500

കറുകച്ചാല്‍ ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപ

നിലേശ്വരം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് 10,61,914

ആന്തൂര്‍ നഗരസഭ 10 ലക്ഷം

ഭാരതീയ വിദ്യാഭവന്‍ കൊച്ചി 10 ലക്ഷം

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് 10 ലക്ഷം

യു അച്ചു, ദോഹ (കോട്ടക്കല്‍) 10 ലക്ഷം

കോട്ടയം മലബാര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 9,50,303 രൂപ

ക്വാളിറ്റി കറി പൗഡര്‍ ചേര്‍ത്തല 9,12,870 രൂപ

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് എംപ്ലോയീസ് സഹകരണ സംഘം 8,65,949 രൂപ

കുറുവമ്പലം സര്‍വീസ് സഹകരണ ബാങ്ക് 8,45,561 രൂപ

പീക്കോസ് പിണറായി 6,00,000 രൂപ

കുന്നിരിക്ക സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 5,00,885

വേങ്ങാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 5,51,300 രൂപ

ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഗസറ്റഡ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് കേരള യൂണിറ്റ് അഞ്ച് ലക്ഷം രൂപ.

എരുവട്ടി വനിതാ ബാങ്ക് 1,15,000 രൂപ

പിണറായി ക്ഷീരസംഘം 1 ലക്ഷം രൂപ

കോട്ടയം വനിതാ ബാങ്ക് 30,000 രൂപ

ചിറക്കുനി വനിതാ ബാങ്ക് 65,000 രൂപ

പാതിരയാട് വനിതാ ബാങ്ക് - 63,300 രൂപ

ഐഎസ്ആര്‍ഒ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആദ്യ ഗഡുവായി 5 ലക്ഷം

കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 5 ലക്ഷം രൂപ

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകം 5 ലക്ഷം രൂപ

ആള്‍ ഇന്ത്യാ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഗസറ്റഡ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് കേരള യൂണിറ്റ് 5 ലക്ഷം രൂപ

ആള്‍ ഇന്ത്യാ പോസ്റ്റല്‍ ആന്‍ഡ് ആര്‍എംഎസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 5 ലക്ഷം രൂപ

കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 5 ലക്ഷം രൂപ

ഹൈഡ്രല്‍ ടൂറിസം ജീവനക്കാര്‍ 5 ലക്ഷം രൂപ

അഖില ഭാരത അയ്യപ്പസേവാ സംഘം 5 ലക്ഷം രൂപ

ശബരിമല നേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി 10,000 രൂപ

ലെന്‍സ്‌ഫെഡ് 5 ലക്ഷം. കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏകദേശം 10 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും വിതരണം ചെയ്തു.

പ്രവാസികളായ മാണിയക്കല്‍ പോള്‍തോമസും മിനി തോമസും 4 ലക്ഷം രൂപ

സീനിയര്‍ സിറ്റിസണ്‍സ് ഫ്രെണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 2,40,000 രൂപ

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടികെ നാരായണന്‍ 2,02,532 രൂപ

പ്രശസ്ത നര്‍ത്തകന്‍ ഡോ. വേണുഗോപാല്‍ 2 ലക്ഷം രൂപ

തൃപ്പൂണിത്തുറ സ്വദേശി ജയദേവന്‍ 2 ലക്ഷം രൂപ

ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം രൂപ

വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയം ചെയര്‍മന്‍ ഡോ. ജി രാജ്‌മോഹന്‍ 2 ലക്ഷം രൂപ

ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്കേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം യൂണിറ്റ് 2 ലക്ഷം രൂപ

മെഡിക്കല്‍ കോളജിലെ ഡോ. സത്യന്‍ ജി 2 ലക്ഷം രൂപ

തൃശൂര്‍, കാരമുക്ക് ചിദംബര ക്ഷേത്രം 2 ലക്ഷം രൂപ

ഉസ്മാന്‍ ഹാജി ഷേഖ് ഗ്രൂപ്പ് ഓഫ് കമ്പനി, ട്രിഡെന്റ് ആര്‍ക്കേഡ് കല്‍പ്പറ്റ 2 ലക്ഷം

ആലുവ കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 1,65,000 രൂപ

ഇടപ്പയില്‍ ഫ്‌ളോറിംഗ്‌സ് 1 ലക്ഷം രൂപ

കെല്‍ട്രോണില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ 1,51,515 രൂപ

പ്രവാസി വാട്ട്‌സ് അപ് കൂട്ടായ്മ ചങ്ങരംകുളം സഖാക്കള്‍ 1,30,500 രൂപ

കോഴിക്കോട് ഇഖ്‌റ ഹോസ്പ്പിറ്റല്‍ സ്റ്റാഫ് റീക്രിയേഷന്‍ ക്ലബ്ബ് 1,04,100 രൂപ

കരുളായി ഉള്ളിയില്‍ ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ ടികെ ശ്രീകുമാറും ഭാര്യ കരുളായി കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലാജിയും 1,20,000 രൂപ

കെവി നാരായണ മാരാര്‍ പള്ളിക്കുന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുകയ്ക്കു പുറമെ 1 ലക്ഷം രൂപ

റീജിയണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജറി വിഭാഗത്തിലെ അഡിഷണല്‍ പ്രൊഫസര്‍ ഡോ. കെ ചന്ദ്രമോഹന്‍ ഭാര്യ ദേവി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് 1 ലക്ഷം

സര്‍വീസ് പെന്‍ഷണറായ പട്ടത്താനം നഗര്‍ 71ല്‍ പ്രൊഫ. എസ് ഷാനവാസ് 1 ലക്ഷം രൂപ

മുന്‍ ലേബര്‍ കമ്മീഷണറും തിരുവനന്തപുരം ജില്ലാ കലക്ടറുമായ റിട്ട ഐഎഎസ് ഓഫീസര്‍ എസ് ശ്രീനിവാസന്‍ 1 ലക്ഷം രൂപ

തൃശൂര്‍, പരിങ്ങോട്ടുകര കാനാടികാവ് മഠാധിപതി വിഷ്ണു ഭാരതീയ സ്വാമി 1 ലക്ഷം

പാറ്റൂര്‍ സെന്റ് ഇഗ്‌നീഷ്യസ് ക്‌നാനായ സിറിയന്‍ ചര്‍ച്ച് 1 ലക്ഷം രൂപ

ഐക്യമല അരയ മഹാസഭ 1 ലക്ഷം രൂപ

എറണാകുളം വിവേക ചന്ദ്രിക സഭ 1 ലക്ഷം രൂപ

വിവിഎസ് ഫ്രഷ് ആന്‍ഡ് ഫൈന്‍ ഔട്‌ലെറ്റ് ഡയറക്ടര്‍ ഷാബു ഒരു ലക്ഷത്തി ഒരു രൂപ.

തലശ്ശേരി വടക്കുമ്പാട് സ്വദേശി പി സജീവന്‍ 1 ലക്ഷം രൂപ

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിരമിച്ച സി രാമചന്ദ്രന്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച ഭാര്യ കെഎന്‍ പൊന്നമ്മ എന്നിവര്‍ ചേര്‍ന്ന് 1 ലക്ഷം രൂപ

ചേര്‍ത്തല എഴുപുന്ന ഗ്രമാപഞ്ചായത്ത് മുന്‍പ്രസിഡന്റായിരുന്ന അന്തരിച്ച കെ എസ് ദാനജയന്റെ ഭാര്യ സതി ദാനജയന്‍ 1 ലക്ഷം രൂപ

ത്രീ സ്റ്റാര്‍ ക്രിയേഷന്‍ ആലുവ എറണാകുളം 1 ലക്ഷം രൂപ

എഎംഎ ഓയില്‍ മില്‍ പെരുമ്പാവൂര്‍ എറണാകുളം 1 ലക്ഷം രൂപ

പെരിന്തല്‍മണ്ണ കണ്ണാംതൊടി മൊയ്തൂട്ടി സക്കാത്ത് 1,05,000 രൂപ

പുഷ്പ ബാബു റസല്‍ ഒമാന്‍ 1 ലക്ഷം

മലപ്പുറം മങ്കട സ്വാശ്രയ കര്‍ഷക സമിതി 1,01,000 രൂപ

മാറാക്കര സിവി അബ്ദുള്‍കരീം ഹാജി 1 ലക്ഷം രൂപ

പൊലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം കെപി സോമരാജന്‍ ഐപിഎസ് ഒരു മാസത്തെ ശമ്പളം

പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി - 1,35,500 രൂപ

വിഴിഞ്ഞം സബ് ട്രഷറിയില്‍ നിന്നും വിരമിച്ച ജി രാജന്‍ 1 ലക്ഷം രൂപ

വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് 1 ലക്ഷം രൂപ

കോട്ടയം ഇലയ്ക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ പോള്‍ ചാലവീട്ടില്‍, ജീസസ് ഫാന്‍സ് ട്രസ്റ്റ് ചെയര്‍മാന്‍ ബിജു പാലായില്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാഹരിച്ചത് 1 ലക്ഷം രൂപ

മസ്‌ക്കറ്റ് സലാലയില്‍ ജോലി ചെയ്യുന്ന കൂടാളിയിലെ എംപി ഷംസൂദ്ദീന്‍ 1 ലക്ഷം രൂപ

സമഗ്രശിക്ഷ കണ്ണൂര്‍ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ ടിപി വേണുഗോപാലന്‍ 1 ലക്ഷം രൂപ

കാസര്‍കോട് ഗവ. കോളജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഒപ്പരം 1,50,000 രൂപ

യൂറോപ്പിലെ മാള്‍ട്ട യുവധാര സംസ്‌കാരിക വേദി 1 ലക്ഷം രൂപ

കേപ് ഡയറക്ടര്‍ ആര്‍ ശശികുമാര്‍ 1,00,414 രൂപ

ഏജിസ് ഓഫീസ് ആഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ആര്‍ കൃഷ്ണകുമാര്‍ 1 ലക്ഷം രൂപ. അദ്ദേഹത്തിന്റെ ഭാര്യ കേരള കോ-ഓപ്പറേറ്റീവ് ഓംബുഡ് സ്മാന്‍ ജീന ജോസ് 75,000 രൂപ മകള്‍ അശ്വതി കൃഷ്ണകുമാര്‍ സ്വന്തം പെയിന്റിംഗ് വിറ്റ് കിട്ടിയ 5,000 രൂപ.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് എംപ്ലോയീസ് സഹകരണ സംഘം 1,49,543 രൂപ

തൃശ്ശൂര്‍ മൂര്‍ക്കാനിക്കര ടിആര്‍ ഗോവിന്ദന്‍ കുട്ടി ഫൗണ്ടേഷന്‍ 1,11,111 രൂപ

കേരള ഗവ. ഡന്റല്‍ ഓഫീസേഴ്‌സ് ഫോറം 1 ലക്ഷം രൂപ

കണ്ടോത്ത് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം 1 ലക്ഷം രൂപ

നെന്മാറ തേവര്‍മണി തെക്കേത്തറ വീട്ടില്‍ മാധവിയമ്മ ഒരു സ്വര്‍ണ വള

മലപ്പുറം മങ്കട സ്വാശ്രയ കര്‍ഷക സമിതി 1,01,000 രൂപ

കൊട്ടാരക്കരയിലെ ഹോട്ടല്‍ ഉടമ വിജയന്‍ 1 ലക്ഷം രൂപ

കോട്ടയം ചങ്ങനാശേരിയിലെ ബിസ്മി ലോട്ടറി ഏജന്‍സി ഉടമ ടിഎ ബൈജു പണം കൊടുത്ത് ജനങ്ങളില്‍നിന്ന് വാങ്ങിയ ഒരു ലക്ഷം രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍

മീരാ മിലാന്‍ അജിത് 60,000

കെ ചന്ദ്രശേഖര ബാബു റിട്ട ഐഎഎസ് 50,000 രൂപ

ഇടുക്കി മറയൂരിലെ ചെറുകിട അടക്ക വ്യാപരികള്‍ ചേര്‍ന്ന് 50,000 രൂപ

ഇരവുകാട് സ്വദേശി ഉണ്ണികൃഷ്ണന്‍ 50,000 രൂപ

എറണാകുളം പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസ് ഏബിള്‍ഡ് 50,000 രൂപ

കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന എംപി പ്രകാശന്‍ 50,000 രൂപ

മഞ്ചേരി തൃക്കലങ്ങോട് വിമുക്തഭടന്‍ കുട്ടികൃഷ്ണന്‍ പെന്‍ഷന്‍ തുകയില്‍ നിന്ന 50,000 രൂപ

റിട്ട അധ്യാപകന്‍ ജോണ്‍ ഡാനിയല്‍ ചെങ്ങന്നൂര്‍ പെന്‍ഷന്‍ തുക 50,000

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം പ്രീതി കെ 50,000 രൂപ

മലപ്പുറം ജില്ലയിലെ ഒരു കൂട്ടം ദിവസവേതന അധ്യാപകര്‍ 55,500 രൂപ

മുണ്ടക്കയത്തെ ബിഎഡ് വിദ്യാര്‍ത്ഥിനി അഭിരാമി അനില്‍കുമാര്‍ ഒരു സ്വര്‍ണ വള

കണ്ണൂരിലെ പൊലീസ് സിവില്‍ പൊലീസ് ഓഫീസര്‍ കെഎന്‍ സഞ്ജയ് - 50,000 രൂപ

സഹകരണ ടൂറിസം വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജി ബസന്ത് കുമാര്‍ ഭാര്യയുടെ ചികിത്സാ ചെലവിന് കരുതിയ തുക 50,000 രൂപ

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണല്‍ സി വിജയകുമാര്‍ 50,000 രൂപ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലോ ഓഫീസറും റിട്ട. ജില്ലാ ജഡ്ജുമായ അഡ്വ. ഡി ധര്‍മ്മരാജ് 50,000 രൂപ

പിണറായി എരുവട്ടി നിജില്‍ രാജശേഖരന്‍ - 50,000 രൂപ. അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ സി നീതു - ഒരു മാസത്തെ ശമ്പളം

എല്‍പിഎസ്‌സി ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ വലിയമല യൂണിറ്റ് ആദ്യ ഗഡുവായി 50,000 രൂപ

രാവണീശ്വരം സാമൂഹ്യവിനോദ വികസന കലാകേന്ദ്രം - 49,999 രൂപ

ആലപ്പുഴ എസ് ഡി വി ടേബിള്‍ ടെന്നീസ് അക്കാദമിയിലെ കളിക്കാര്‍ - 41,000 രൂപ

എഐവൈഎഫ് പലമേല്‍ മേഖല കമ്മിറ്റി 35,000 രൂപ

ഷീബാ മൊയ്തീന്‍ വടക്കാഞ്ചേരി 30,000 രൂപ (തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ മകള്‍)

അമ്പലപ്പുഴ റിട്ട. ഡിഇഒ കെപി കൃഷ്ണദാസ് ഒരു മാസത്തെ പെന്‍ഷന്‍ തുക 29,995

ശിവന്‍ കുട്ടി അമ്പലപ്പുഴ- 32,025 രൂപ

കൊച്ചി സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി ശ്രീജിത്ത് പാണ്ടത്ത് ഒരുമാസത്തെ ഫെല്ലോഷിപ്പ് 31,000 രൂപ

കരിവെള്ളൂര്‍ സമരസേനാനി കോളിയാടന്‍ നാരായണന്‍ മാസ്റ്ററുടെ മകന്‍ ടി സുരേഷ് മാസ്റ്റര്‍ - 31,150 രൂപ

ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് എന്‍ സഞ്ജയന്‍ തനിക്ക് ലഭിക്കേണ്ട അവസാന ശമ്പളത്തിന് തുല്യമായ 30,019 രൂപ.

കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച കൊട്ടാരക്കര ഗോപാലകൃഷ്ണ അയ്യര്‍ 28,042

ഉണ്ണികൃഷ്ണന്‍ പുന്നപ്ര - 27,180 രൂപ

ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ വിഴിഞ്ഞം - 25,000

തൃത്താല കോ-ഓപ്പറേറ്റീവ് കോളജ് പ്രിന്‍സിപ്പാള്‍ ടികെ ബാലന്‍ 25,000 രൂപ

ഡോ സത്യപ്രസാദ് കെ ചേര്‍ത്തല 25,000 രൂപ

മലപ്പുറത്തെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ടീച്ചര്‍മാര്‍ - 25,000 രൂപ

യുവജനക്ഷേമ ബോര്‍ഡ് പെരിങ്ങോം വയക്കര പഞ്ചായത്ത് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 25,000 രൂപ

തൃശൂര്‍, കാറളം ഗ്രമപഞ്ചായത്തിലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ബിരിയാണി മേള സംഘടിപ്പിച്ച് സമാഹരിച്ച 25,210 രൂപ

പെരുമന എഎംയുപി സ്‌കൂളിലെ അധ്യാപിക സികെ. ചിത്ര 25,000 രൂപ

എടപ്പാള്‍ ചുങ്കം ഇഎംഎസ് സഹായസേന ചാരിറ്റബിള്‍ ട്രസ്റ്റ് 25,000 രൂപ

ശക്തിയേഴ്‌സ് ഉടമ പി ദാമോദരന്‍ കൂത്തുപറമ്പ് - 25,000 രൂപ

സംസ്‌ക്കാര കലാ സാഹിത്യ സാംസ്‌ക്കാരിക വേദി, കൊട്ടാരക്കര 20,000 രൂപ

അരീക്കോട് കാവന്നൂര്‍ ശിവദാസന്‍ പിടി 20,000 രൂപ

റിട്ട. എയര്‍ ഫോഴ്‌സ് ഓഫീസര്‍ വികെ പത്മനാഭന്‍, കൊടകര 20,000 രൂപ

ജിജോ പൗലോസ് കൊടകര - 20,000 രൂപ

മുളക്കുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ 15,447 രൂപ

കാക്കാഴം നീര്‍കുന്നം സര്‍വീസ് സഹകരണ സംഘം 10,000 രൂപ

കോട്ടയം ഉഴവൂര്‍ മറിയം മാത്യു ഇലവുങ്കല്‍ 103-ാം ജന്മദിനാഘോഷം മാറ്റിവെച്ച് 10,000 രൂപ

എന്‍ സുഭദ്ര അമ്പലപ്പുഴ 10,000 രൂപ

കൊട്ടാരക്കരയിലെ ക്വാളിറ്റി കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്ററിലെ ജീവനക്കാര്‍ 10,000 രൂപ

എസ് രഘു ഓച്ചിറ - 10,000 രൂപ

ജമ്മു കശ്മീരില്‍ ഭീകരവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ശൗര്യചക്ര ജെ രമേശ് വാര്യത്തിന്റെ മാതാവായ ശാരദ പെന്‍ഷന്‍ തുകയില്‍ നിന്ന് 10,000 രൂപ

ഷമീര്‍ റഹീം കായംകുളം 15000 രൂപ

എഎ റഹീം കായംകുളം 10,000 രൂപ

കെഎംസിഎന്‍ ചാനല്‍ ചേര്‍ത്തല 10,000 രൂപ

ഗവ. ബോയിസ് ഹൈസ്‌കൂള്‍ കരമനയില്‍ നിന്ന് വിരമിച്ച വി ഭഗവതി അമ്മാള്‍ 10,000 രൂപ

മറിയം മാത്യൂ ഉഴവൂര്‍ (103) 10,000 രൂപ

കൊടുവള്ളി മടവൂര്‍ ഗ്രാമപഞ്ചായത്തിലെ സഞ്ജൂല്‍ 10,000 രൂപ, കൊവിഡ് രോഗം ഭേദമായ വ്യക്തിയാണ് അദ്ദേഹം.

മലപ്പുറം ജില്ലയില്‍ നിയമനം അപ്രൂവല്‍ ആകാത്ത ഒരു കൂട്ടം അധ്യാപകര്‍ 15,000 രൂപ

ദേവസ്വം ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ പറ്റിയ എന്‍ രാധാമണിയമ്മ 5 മാസത്തെ എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍ തുക 10,001 രൂപ

തിരുവനന്തപുരം ആനയറ സ്വദേശി വി മുരളീധരന്‍ 5001 രൂപ

പെരിന്തല്‍മണ്ണ തുവശേരി മുഹസിറ സമ്മാനമായി ലഭിച്ച ഒരു ഗ്രാം സ്വര്‍ണം

പള്ളിക്കരയിലെ കുഞ്ഞാറമ്മ ക്ഷേമ പെന്‍ഷന്‍ തുകയായ 7,600 രൂപ

ശോഭന മനോഹരന്‍ അമ്പലപ്പുഴ 5,400 രൂപ

കുമാരി ബാലന്‍ കൊരട്ടി മൂന്ന് ഗ്രാം സ്വര്‍ണ മോതിരം

ഡെറിക് ലിജു ആലുവ 5,000 രൂപ

കെവി സുശീലന്‍, പരിയാരം - 5,050 രൂപ

സികെ വേലായുധന്‍ കോനൂര്‍ 2,500 രൂപ

നെയ്യാറ്റിന്‍കര കൊടങ്ങാവിള സാവിത്രി 1000 രൂപ

പാര്‍ത്ഥന്‍ എസ് നായര്‍ വിഷുകൈനീട്ടം - 2000 രൂപ

ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സിയിലെ ഡ്രൈവര്‍ സിആര്‍ രമേശ് കുമാര്‍ - 2539 രൂപ

കോടുകുളഞ്ഞി കിണറുവെട്ട് തൊഴിലാളി ജോസ് തോമസ് 3,000 രൂപ

ഹസനൂല്‍ അഷ്‌കര്‍ ചൊവ്വര 1,000 രൂപ, സ്വന്തമായി വളര്‍ത്തുന്ന മുട്ട കോഴികളെയും കൈമാറി

കുട്ടികളുടെ സംഭാവന

മഞ്ചേരി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക തന്റെ കമ്മല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

കോട്ടാരക്കര ഭവാനി കാലവേദിയിലെ കുട്ടികള്‍ 15,001

അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഗായത്രി സലീഷ്, ഹിരണ്യ സലീഷ് 10,000

മലപ്പുറം തിരൂരങ്ങാടിയിലെ മിഷാല്‍ മുഹമ്മദ് ഭിന്നശേഷി പെന്‍ഷനില്‍ നിന്നും 10,000 രൂപ

പാല അന്തിനാട് ആകാശ് കൃഷ്ണ, ആര്യന്‍ കൃഷ്ണ, അക്ഷര 10,000 രൂപ

വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി കാരുണ്യ കുട്ടായ്മ പ്രതിമാസം 10,000 രൂപ വീതം

ഈ അധ്യയന വര്‍ഷം മുഴുവന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഗഡു കൈമാറി

പോത്തന്‍കോട് കുളപ്പാറ ഐശ്വര്യയില്‍ ദക്ഷിണ വിഎസ് ലാലും വിഷ്ണു വിഎസ് ലാലും 9,250 രൂപ

കാസര്‍കോട് അജാനൂര്‍ ഹഫ മറിയം 6000 രൂപ

വെള്ളായണി കുഴിവിള ഗൗരീശങ്കരത്തില്‍ ആദിത്യന്‍, അനന്തിക 6,004 രൂപ

കണിച്ചുകുളങ്ങര വി എന്‍ എസ് എസ് എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ ദേവനാരായണന്‍, ദേവശ്രീ സുരേഷ് 5500 രൂപ

വലപ്പാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥിനി നതാഷ പത്മ 8,200 രൂപ

കരുനാഗപ്പള്ളി ഇടക്കുളങ്ങര അശ്വതിയില്‍ ശ്രീന, ശ്രീനിഷ 5000 രൂപ

പയ്യന്നൂര്‍ കണ്ടോത്ത് സിവില്‍ പൊലീസ് ഓഫീസറായിരുന്ന മയിച്ച രവിന്ദ്രന്റെ മക്കള്‍ അമല്‍, അനല്‍ - 5,000 രൂപ

പിണറായിയിലെ ഷഹിന്‍ഷാ സ്‌കോളര്‍ഷിപ്പ് തുക 4000 രൂപ

നീര്‍കുന്നം എസ് ഡി വി ഗവ. യുപി സ്‌കൂള്‍ ലഹരിവിരുദ്ധ കൂട്ടായ്മ തണല്‍ 3,945 രൂപ

സനിക ദേവ്, കോഴിക്കോട് പ്രസന്റേഷന്‍ HSS 3000 രൂപ

മുംബൈയില്‍ താമസിക്കുന്ന മലയാളി എട്ടാം ക്ലാസുകാരി പ്രിയാഞ്ചി ബി ഷാ 3001 രൂപ

തൃശൂര്‍ ചാഴൂരിലെ ചുള്ളിപ്പറമ്പില്‍ സജീവന്‍ മകന്‍ സൗരവ് രണ്ടു മാസത്തെ ഭിന്നശേഷി പെന്‍ഷന്‍

രാമന്തളി ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ 1500 രൂപ

കാഞ്ഞിരപ്പള്ളി എടകുന്നം മേരീ മാതാ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീദേവ് എസ് ചാലില്‍ 1030 രൂപ

അലിന റോബര്‍ട്ട് വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് HSS 500 രൂപ

തമന്ന നസീര്‍, ശ്രീകാര്യം 478 രൂപ

അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന മലയാളികള്‍ ഹേമന്ത്, കൃതാര്‍ത്ഥ് 430 രൂപ

പുതുപ്പള്ളി എറികാട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി എലിസബത്ത് സൂസന്‍ സുനില്‍ 2002 രൂപ

കുമാരി ആര്‍ദ്ര പരിയാരം 3,000 രൂപ

പ്രാര്‍ത്ഥന പ്രമോദ്, ചെങ്ങന്നൂര്‍ 2500 രൂപ

പള്ളിക്കര കല്ലിങ്കാലില്‍ മറിയം ഷിഹാന, സഹോദന്‍ മുഹമ്മദ് കെ സി 2000 രൂപ

തിരുവനന്തപുരം ചാല കെകെ മാര്‍ക്കറ്റ് റോഡിനു സമീപം സുഹാ ഫാത്ത്വിമ 1,100 രൂപ

Keywords:  Contributors to the Corona Relief Fund, Thiruvananthapuram, News, Compensation, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia