San Fernando | വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദര്‍ഷിപ് സാന്‍ ഫെര്‍ണാന്‍ഡോയില്‍ നിന്ന് കണ്ടെയ്നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു; തിരിച്ചുപോക്ക് തിങ്കളാഴ്ച, അടുത്ത ലക്ഷ്യം കൊളംബോ തുറമുഖം


തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് (Vizhinjam Port) ആദ്യമെത്തിയ മദര്‍ഷിപ് സാന്‍ ഫെര്‍ണാന്‍ഡോയില്‍ (Mothership San Fernando) നിന്ന് കണ്ടെയ്നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു. കഴിഞ്ഞദിവസമാണ് തുറമുഖത്തിന്റെ ഉദ് ഘാടനം നിര്‍വഹിച്ചത്. ആയിരത്തിലേറെ കണ്ടെയ്നറുകളാണ് (Container) ഇതുവരെ ഇറക്കി കഴിഞ്ഞത്. ആകെ 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. തുടര്‍ന്ന് 607 കണ്ടെയ്നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും.
തുടര്‍ന്ന് സാന്‍ ഫെര്‍ണാന്‍ഡോ തിങ്കളാഴ്ച രാവിലെ തിരികെ പോകും. കൊളംബോ തുറമുഖമാണ് അടുത്ത ലക്ഷ്യം. പുതിയ തുറമുഖം ആയതിനാല്‍ ട്രയല്‍ റണില്‍ കണ്ടെയ്നറുകള്‍ ഇറക്കുന്നത് സാവധാനത്തില്‍ ആയിരുന്നു. ഇതാണ് മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടത്. ഓടമേറ്റഡ് സംവിധാനത്തിലാണ് പ്രവര്‍ത്തനം.
തിങ്കളാഴ്ച ഫീഡര്‍ വെസ്സല്‍ എത്തും. ട്രെയ്‌ലര്‍ ഡ്രൈവര്‍മാര്‍ ഉള്‍പെടെയുള്ള ജീവനക്കാരും തുറമുഖവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. അടുത്ത കപ്പല്‍ എത്തുന്നതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്ന് അധികൃതര്‍ പറഞ്ഞു.