Accident | പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം ഇടിച്ചുനീക്കി ലോറി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കഴിഞ്ഞദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്
മുന്‍പും സമാനമായ രീതിയില്‍ ഇവിടെ അപകടം നടന്നിട്ടുണ്ടെന്ന് പൊലീസ്
തൃശൂര്‍: (KVARTHA) പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം ഇടിച്ചുനീക്കി ലോറി. ടോള്‍ ഗേറ്റില്‍ നിന്നും ലോറി പുറകിലേക്ക് എടുക്കുന്നതിനിടെയാണ് സംഭവം. വലിയ ദുരന്തത്തില്‍ നിന്നും കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. കഴിഞ്ഞദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
ഫാസ് ടാഗില്‍ പണമില്ലാത്തതിനാല്‍ പിഴ ഒഴിവാക്കാനായി ടോള്‍ ഗേറ്റില്‍ നിന്ന് ലോറി വേഗത്തില്‍ പുറകിലോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ലോറി ഇടിച്ചതോടെ കാര്‍ യാത്രക്കാരന്‍ ഹോണ്‍ മുഴക്കിയെങ്കിലും ലോറി നിര്‍ത്തിയില്ല. ഒടുവില്‍ ഇരുവശത്തുമുണ്ടായിരുന്ന ആളുകള്‍ ബഹളം വച്ചതോടെയാണ് നിര്‍ത്തിയത്. മുന്‍പും സമാനമായ രീതിയില്‍ ഇവിടെ അപകടം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.