Accident | ദേശീയപാതയിൽ അടിപ്പാതയ്ക്ക് മുകളിൽ വഴിമാറി ഓടി ലോറി; കാബിൻ കുടുങ്ങിയതിനാൽ വൻ അപകടം ഒഴിവായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു
പയ്യന്നൂർ: (KVARTHA) കരിവെള്ളൂരിൽ ദേശീയപാതയിൽ കണ്ടെയ്നർ ലോറി റോഡ് മാറി ഓടിയത് വൻ ദുരന്തഭീഷണിയുയർത്തി. അടിപ്പാതയുടെ മുകളിൽ കാബിൻ കുടുങ്ങിയതുകൊണ്ടാണ് അപകടം ഒഴിവായത്. കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ടൗണിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂർ ടൗണിൽനിന്ന് 150 മീറ്റർ വടക്കു ഭാഗത്തുവെച്ച് സർവീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിർമാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി തറനിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്.
അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയർത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിൻ കുടുങ്ങിയത്. ഇതോടെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
