Medical College | ഇടുക്കി മെഡികല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണം; മന്ത്രിമാരായ വീണാ ജോര്‍ജിന്റേയും റോഷി അഗസ്റ്റിന്റേയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Jan 4, 2023, 20:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഇടുക്കി മെഡികല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനുള്ള നടപടികള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റേയും നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇടുക്കി മെഡികല്‍ കോളജില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.
രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷനല്‍ മെഡികല്‍ കമീഷന്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ താമസ സൗകര്യത്തിനായുള്ള ഹോസ്റ്റല്‍ സൗകര്യം ഒരുക്കണം. മാര്‍ചിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി മെഡികല്‍ കോളജിന് കൈമാറാനും മന്ത്രി നിര്‍ദേശം നല്‍കി.
മെഡികല്‍ കോളജിന് വിവിധ ആശുപത്രി ഉപകരണങ്ങള്‍ സജ്ജമാക്കാനായി 1.95 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. എത്രയും വേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഇവ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് മെഡികല്‍ കോളജിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മെഡികല്‍ കോളജിന് ആവശ്യമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വാടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
Keywords: Construction work of Idukki Medical College should be expedited, Thiruvananthapuram, News, Medical College, Health Minister, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

