Minister | പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി: കേരളത്തിലെ കായിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍

 


വളപട്ടണം: (KVARTHA) കേരളത്തിലെ കായിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ പറഞ്ഞു. പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ് ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 45,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ കായിക മേഖലയിലുള്ളത്. സ്വകാര്യ മേഖലയില്‍ ഉള്‍പെടെ ഇത് വര്‍ധിപ്പിക്കും.

Minister | പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി: കേരളത്തിലെ കായിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍

നിക്ഷേപം കൂടുമ്പോള്‍ നാടിന് കൂടുതല്‍ വളര്‍ചയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പ്ലാന്‍ തുകയില്‍ നിന്നും 10 ശതമാനം കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ തീരുമാനം പ്ലാനിങ്ങ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. ഇതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.

കായിക ഇനങ്ങള്‍ മത്സരത്തിന് മാത്രമുള്ളതല്ല. അത് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാന്‍ കൂടിയാണ്. കളിക്കളങ്ങളിലേക്ക് യുവ തലമുറ മാത്രം എത്തുന്ന സ്ഥിതി മാറണം. എല്ലാ പ്രായക്കാരും ഇത്തരം സ്ഥലങ്ങളില്‍ എത്തണമെന്നും അവര്‍ക്ക് പറ്റുന്ന കായിക വിനോദങ്ങള്‍ പഞ്ചായതുകളുടെ നേതൃത്വത്തില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

പാപ്പിനിശ്ശേരി തുരുത്തിയില്‍ 35 മീറ്റര്‍ വീതം നീളവും വീതിയുമുള്ള സ്റ്റേഡിയമാണ് പഞ്ചായതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിക്കുന്നത്. ഇതിനായി സര്‍കാര്‍ 4.89 കോടി രൂപ അനുവദിച്ചിരുന്നു. നാല് ബാഡ്മിന്റണ്‍ കോര്‍ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്, ശുചിമുറി ബ്ലോക്, ചുറ്റുമതില്‍, മഴവെള്ള സംഭരണി തുടങ്ങിയവയാണ് ഒരുക്കുക. എട്ട് മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായി. കായിക വകുപ്പ് ഡിഡിടിആര്‍ ജയചന്ദ്രന്‍ റിപോര്‍ട് അവതരിപ്പിച്ചു. കണ്ണൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സി ജിഷ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പ്രസിഡന്റ് എ വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാര്‍, ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ പി അജിത, പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, വാര്‍ഡ് അംഗം വി പ്രസന്ന, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Construction of Pappinissery Indoor Stadium started: Minister V Abdur Rahman says investments in the sports sector in Kerala will increase, Kannur, News, Minister V Abdur Rahman, Pappinissery Indoor Stadium, Construction, Investments, Panchayath, Sports sector, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia