പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി തിരൂര്‍ ജില്ലാ ആശുപത്രിയിൽ പ്രത്യേക ബ്ലോക് ഒരുങ്ങി

 


മലപ്പുറം: (www.kvartha.com 16.09.2021) പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും.

 
പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി തിരൂര്‍ ജില്ലാ ആശുപത്രിയിൽ പ്രത്യേക ബ്ലോക് ഒരുങ്ങി



സംസ്ഥാന സര്‍കാരിന്റെ നൂറുദിന കര്‍മ പദ്ധതികളുടെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയിലേതുള്‍പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ 106 പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി ഇന്ന് നിര്‍വഹിക്കുന്നത്. തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്റെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ഇടി മുഹമ്മദ് ബശീര്‍ എംപി, ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് ലക്ഷ്യ പ്രോഗ്രാമിന്റെ ഭാഗമായി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2018-2019 വര്‍ഷത്തെ പദ്ധതി പ്രകാരം കെ ഇ എല്‍ ഏറ്റെടുത്ത് 2019 അവസാനത്തിലാണ് നിര്‍മാണം ആരംഭിച്ചത്.

പദ്ധതി പ്രകാരം നിലവില്‍ മൂന്നു നിലകളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോകിന് മുകളില്‍ നാലാമത് ഒരു നിലയും അതിലേക്കുള്ള റാമ്പും ഈ നിലകളിലേക്കെല്ലാമായി ലിഫ്റ്റ് സ്ഥാപിക്കലും ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം കേന്ദ്രീകൃത ഓക്സിജെന്‍ സൗകര്യം ഒരുക്കലുമാണ് ഉള്‍പെട്ടിട്ടുള്ളത്.

Keywords:  Kerala, News, Hospital, Malappuram, District Collector, Children, Women, Construction of Maternal and Child Block at Tirur District Hospital completed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia