കോട്ടയം ജെന്‍ഡര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

 


ADVERTISEMENT

കോട്ടയം: (www.kvartha.com 08.02.2018) ജില്ലയില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ജില്ലയെ സ്ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണു ജെന്‍ഡര്‍ പാര്‍ക്ക് ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിത സെല്‍ ഓഫീസര്‍, അഭിഭാഷകന്‍, രണ്ടു സാമൂഹ്യപ്രവര്‍ത്തകര്‍, ഒരു കൗണ്‍സിലര്‍, ഡിവിഷന്‍ മെംബര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജെന്‍ഡര്‍ പാര്‍ക്കിനു നേതൃത്വം നല്‍കുന്നത്.

കോട്ടയം ജെന്‍ഡര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും


ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇതിനായി തിരുവാര്‍പ്പ് പഞ്ചായത്തില്‍ 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 80 ലക്ഷം രൂപയും അനുവദിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനു മുന്നോടിയായി മണ്ണ് പരിശോധന നടത്തുന്നതിനും കെട്ടിടത്തിന്റെ പ്ലാന്‍ തയാറാക്കുന്നതിനും പ്രോജക്ട് അംഗീകരിച്ച് ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. ജില്ലയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഇവിടെ വരുന്നതിനും വിവിധങ്ങളായ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിനും അവസരമുണ്ടായിരിക്കും. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസം ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീന്‍, സത്രീകള്‍ക്കു മാത്രമായി സഞ്ചരിക്കാവുന്ന ഷീ ടാക്‌സി എന്നീ സംവിധാനങ്ങളും ഉണ്ടായിരിക്കും.

പീഡനത്തിനിരയായിട്ടുള്ള സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം, കൗണ്‍സിലിംഗിനുള്ള സൗകര്യം, ജില്ലയിലെ വിവിധ സ്‌കളുകളിലും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലും പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് ട്രെയിനിംഗ്, ഇവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജെന്‍ഡര്‍ പാര്‍ക്കിലായിരിക്കും നടക്കുക. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലുമുള്ള ജാഗ്രതാ സമതിതികള്‍ക്കും ട്രെയിനിംഗ് നല്‍കുന്നതിനൊപ്പം ജില്ലാ ജാഗ്രതാ സമിതിയുമായി ഏകോപിപ്പിക്കുക, അതുവഴി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങിയവയും ജെന്‍ഡര്‍ പാര്‍ക്കില്‍ ആരംഭിക്കും.

ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങളും കടമകളും മനസിലാക്കി കൊടുക്കുന്നതിനും ഇവിടെ പരിശീലനം നല്‍കും. ആരോഗ്യ സംരക്ഷണത്തിനുവേണ്ടിയുള്ള പദ്ധതികളും തിരുവാര്‍പ്പ് പഞ്ചായത്തു നടപ്പിലാക്കുന്ന സിഎച്ച്‌സിയുടെ സഹായവും സെന്ററില്‍ ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്കിന്റെ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kottayam, Kerala, News, Women, Gender park, Construction, Construction of Kottayam Gender Park to begin soon.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia