Protest | കണ്ണൂര്‍ നഗരത്തിലെ നാലുവരി റിങ്ങ് റോഡ് നിര്‍മാണം: പ്രക്ഷോഭം ശക്തമാക്കുമെന്ന് സേവ് തളാപ്പ് ഫോറം
May 10, 2023, 19:20 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ തളാപ്പ് - യോഗശാല റോഡ് മുതല്‍ ബ്രൗണിസ് ബേകറി ജന്‍ക്ഷന്‍ വരെ അശാസ്ത്രീയമായി നടപ്പിലാക്കുന്ന 16 മീറ്റര്‍ നാലുവരി റിങ് റോഡ് നിര്‍മാണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സേവ് തളാപ്പ് ഫോറം ഭാരവാഹികള്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കി. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികളുടെ മുന്നറിയിപ്പ്.
അശാസ്ത്രീയമായ റോഡു നിര്‍മാണം നടത്തിയാല്‍ 200 പേര്‍ക്ക് വീടും സ്ഥലവും നഷ്ടമാകും. മാത്രമല്ല തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഓലച്ചേരി കാവിനും മറ്റു സ്ഥാപനങ്ങള്‍ക്കും കോട്ടമുണ്ടാകും. ആയിരങ്ങള്‍ ആരാധിക്കുന്ന ശ്രീനാരായണ ഗുരു മണ്ഡപം പൊളിച്ചു മാറ്റേണ്ടിവരും.
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഈ റോഡിനെ മാസ്റ്റര്‍ പ്ലാനില്‍ നിന്നും ഒഴിവാക്കുമെന്ന മേയറുടെ പ്രഖ്യാപനം ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. കോര്‍പറേഷന്‍ കൗണ്‍സിലില്‍ തളാപ്പിനെ മാസ്റ്റര്‍ പ്ലാനില്‍ നിന്നും ഒഴിവാക്കിയെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. റിങ് റോഡ് വരുന്നതിലെ ഭവിഷ്യത്ത് പഠിക്കുന്നതിന് വിദഗ്ദ സമിതിയെ നിയോഗിക്കണം.
കോടതിയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തിയുള്ള റിങ് റോഡ് നിര്‍മാണത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ പിന്‍വലിക്കുന്നതിനുളള നിയമ നടപടികള്‍ കോര്‍പറേഷന്‍ തന്നെ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ അതി ശക്തമായ പ്രക്ഷോഭവുമായി സേവ് തളാപ്പ് ഫോറം മുന്‍പോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഫോറം പ്രസിഡന്റ് സിസി ദിനേശന്‍, ഒകെ സുര്‍ജിത് റാം, ഒകെ സുരേന്ദ്രന്‍, അഡ്വ.വി ദേവദാസ്, ടികെ രാജേന്ദ്രന്‍, മേഘ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Construction of four-lane ring road by cutting Thalap in Kannur city: Save Thalap forum says agitation will be intensified, Kannur, News, Four-lane ring road, Controversy, Mayor, Declaration, Thalap, Press Meet, Court, Temple, Master Plan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.