മണ്ണില്ല, ഫണ്ടില്ല: റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ മുടങ്ങാന്‍ കാരണങ്ങളേറെ
Feb 3, 2015, 02:00 IST
കൊച്ചി: (www.kvartha.com 03.02..2015) നേതൃത്വം നല്‍കാന്‍ ആരുമില്ലാതെ കേരളത്തിലെ റെയില്‍വേ ഇരട്ടിപ്പിക്കല്‍ പദ്ധതി മന്ദഗതിയിലേക്ക്. കേരളത്തിലെ റെയില്‍വേ പദ്ധതികളുടെ ചുമതല വഹിക്കേണ്ട ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു. എന്നിട്ടും നിയമനം നടത്തേണ്ട റെയില്‍വേ ഇതുവരെയും ഇക്കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്നില്ല. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ നിയമനത്തിനായി റെയില്‍വേ ബോര്‍ഡ് പാനല്‍ തയാറാക്കിയെങ്കിലും പിന്നീടു നടപടിയൊന്നുമുണ്ടായില്ല.
രണ്ടു ചീഫ് എന്‍ജിനീയര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍മാത്രമേ ഉള്ളു. ബില്ലുകള്‍ മാറാന്‍ വൈകുന്നതു കൊണ്ട് കാരാറുകാര്‍ പണികള്‍ മന്ദഗതിയാലാക്കുകയാണ്. ഈ വര്‍ഷം കമ്മിഷന്‍ ചെയ്യേണ്ട ചെങ്ങന്നൂര്‍- തിരുവല്ല (ഒന്‍പത് കിലോ മീറ്റര്‍), പിറവം റോഡ്- കുറുപ്പന്തറ (13 കി.മീ.) സെക്ഷനുകളില്‍ പാലങ്ങളുടെ നിര്‍മാണം പകുതിയിലാണ്. മണ്ണില്ല, ഫണ്ടില്ല എന്നൊക്കെ പറഞ്ഞ് പണി പകുതിയില്‍ നിര്‍ത്തുകയാണ്.
ഇത്തവണത്തെ ബജറ്റില്‍ ചെങ്കോട്ട- പുനലൂര്‍ ഗേജ് മാറ്റം, കോട്ടയം, ആലപ്പുഴ വഴികളിലൂടെ പാത ഇരട്ടിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യത്തിനു ഫണ്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാല്‍ നോക്കിനടത്താന്‍ ഉദ്യോഗസ്ഥരില്ലെങ്കില്‍ പണം മറ്റു റെയില്‍വേ സോണുകളിലേക്കു വകമാറ്റുകയും പദ്ധതികള്‍ വഴിയാധാരമാകുകയും ചെയ്യും.
Also Read: അനധികൃത വൈദ്യുതി ഉപഭോഗം; ഉപഭോക്താക്കള്‍ക്ക് 61,817 രൂപ പിഴ
Keywords: Indian railway, Track, Freeze work, Fund, Sand, Material, Kerala, Kochi, Kochi Metro, Railway Track.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.