Ramesh Chennithala | കണ്ണൂര്‍ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് കൊടുക്കാന്‍ ഗൂഡാലോചന നടത്തുന്നു: രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് കൊടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന്  താന്‍ സംശയിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസൂത്രിത നീക്കമാണോയിതെന്നാണ് സംശമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 
Aster mims 04/11/2022

എ ഐ കാമറയിലൂടെ ജനങ്ങളെ പിഴിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് പണം ഉണ്ടാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് തെളിഞ്ഞതായും രമേശ് ചെന്നിത്തല മട്ടന്നൂരില്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര -സംസ്ഥാന അവഗണനയ്‌ക്കെതിരെ മട്ടന്നൂരില്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര -സംസ്ഥാന സര്‍കാരുകളുടെ അവഗണനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. വിമാനത്താവളത്തിന്റെ തുടര്‍ വികസനത്തിന് ഏഴുവര്‍ഷമായി സി പി എം ഒന്നും ചെയ്തിട്ടില്ല. റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്നും 4000 ആക്കണമെന്ന് പറഞ്ഞത് സി പി എം നേതാവായ ഇ പി ജയരാജനാണ്്. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിവച്ചതില്‍ ഒരിഞ്ച് മാറ്റം പോലുമുണ്ടായിട്ടില്ല. വിമാനത്താവള അനുബന്ധറോഡുകളും ഇതുവരെ സര്‍കാര്‍ നിര്‍മിച്ചിട്ടില്ല. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി എ ജിയുടെ ഓഡിറ്റിംഗ് വേണമെന്നത് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടതാണ്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 'ഭായി ഭായി' ബന്ധമുള്ള, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, എന്തുകൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായ ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ, മേയര്‍ ടി ഒ മോഹനന്‍, പി ടി മാത്യു, വി എ നാരായണന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ സംസാരിച്ചു.

Ramesh Chennithala | കണ്ണൂര്‍ വിമാനത്താവളം നഷ്ടത്തിലാക്കി അദാനിക്ക് കൊടുക്കാന്‍ ഗൂഡാലോചന നടത്തുന്നു: രമേശ് ചെന്നിത്തല


Keywords:  News, Kerala, Kerala-News, Politics, Political Party, Kannur, Airport, Criticism, Ramesh Chennithala, Kannur-News, Conspiring to give Kannur airport to Adani at loss: Ramesh Chennithala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia