സിപിഎമ്മിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ കാലത്തെ നടപടി പുറത്തെടുക്കുന്നു : പിണറായി

 


തിരുവനന്തപുരം: സിപിഎമ്മിനെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി വധക്കേസില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്  അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണെന്നും പിണറായി ആരോപിച്ചു.

ടിപി കേസില്‍ സര്‍ക്കാര്‍ ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചാലും ഇതില്‍ കൂടുതലായൊന്നും കണ്ടെത്താനാവില്ലെന്നും  സിപിഎം ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും പിണറായി പറഞ്ഞു.

 ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎമ്മിനെതിരെ സര്‍ക്കാര്‍ രാഷ്ട്രീയ നീക്കം നടത്തുകയും സിപിഎമ്മിനെ തകര്‍ക്കാനായി  പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

 പോലീസിന് സിപിഎമ്മിനോട് വ്യക്തിപരമായി വിരോധമുണ്ടാവില്ലെന്നും മന്ത്രിസഭയിലെ ചിലരുടെ താല്‍പര്യത്തിനു വേണ്ടിയാണ് പോലീസ്  സിപിഎം നേതാക്കളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. കേരള രക്ഷായാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെ വകവരുത്തിയേ അടങ്ങൂ എന്ന നിലപാടെടുത്തിരിക്കയാണ് സര്‍ക്കാര്‍. ഫാസിസ്റ്റ് ശക്തികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ അതിനു വേണ്ടി  സര്‍ക്കാര്‍ ചെയ്യുന്നു.

നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കെതിരെ എല്ലാ നിയമവശങ്ങളും ലംഘിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞു. ടി.പി വധത്തിന്റെ  ഗൂഢാലോചന വ്യക്തമാക്കുന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടിപിയുടെ വിധവ കെ.കെ.രമ നടത്തുന്ന നിരാഹാര സമരത്തോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസിന്റെ അന്വേഷണത്തെ പ്രകീര്‍ത്തിച്ചവരാണ് രമയും ആര്‍എംപിയും സര്‍ക്കാരും. എന്നാല്‍ വിധി വന്നപ്പോള്‍ എല്ലാവരും വീണ്ടും അന്വേഷിക്കണമെന്ന ആവശ്യമുന്നയിക്കുകയാണ്.  രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് വിധി പറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടക്കുന്ന  പതിവില്ല. അത് മറികടക്കാനാണ്  ഇപ്പോള്‍ പുന:രന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതില്‍ അന്വേഷണം നടത്താന്‍ സിബിഐ തയ്യാറാവില്ലെന്നറിഞ്ഞപ്പോഴാണ് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ എടുത്താലും അതിന് കഴിയില്ലെന്ന് പിണറായി വ്യക്തമാക്കി.

രമയുടെ സത്യാഗ്രഹം വിപുലമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധ സഖ്യത്തിന് രൂപം കൊടുക്കാനുള്ള ശ്രമമാണെന്നും സമരത്തിന് പിന്തുണയുമായെത്തുന്നത് സര്‍ക്കാരിനോട് കൂറു പുലര്‍ത്തുന്ന ഇടതുപക്ഷ കക്ഷികളെ അണിനിരത്തിയാണെന്നും സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള ഇത്തരം ഹീന നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും പിണറായി പറഞ്ഞു.

സിപിഎമ്മിനെതിരായ ഇത്തരം നീക്കത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം
സിപിഎമ്മിനെ  തകര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ കാലത്തെ നടപടി പുറത്തെടുക്കുന്നു : പിണറായി
മനസിലാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും ചില മാധ്യമങ്ങള്‍ അങ്ങേയറ്റം പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റേതെന്നും തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ബാറിലെ സംഘട്ടനം: 5 പേര്‍ക്കെതിരെ കേസ്

Keywords:  Conspiracy on to destroy CPI-M: Pinarayi, UDF, Police, Press meet, Thiruvananthapuram, Cabinet, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia