'യൂസുഫലിക്കെതിരായ നീക്കത്തിനു പിന്നില്‍ ഗൂഢലക്ഷ്യം; സര്‍ക്കാര്‍ യൂസുഫലിക്കൊപ്പം'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: എം.എ. യൂസുഫലിയുടെ കൊച്ചിയിലെ സംരംഭങ്ങള്‍ക്കെതിരേ സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി പൊടുന്നനേ ആരംഭിച്ച നീക്കവും വിവാദവും ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് എക്‌സൈസ് - തുറമുഖ മന്ത്രി കെ. ബാബു വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും യു.ഡി.എഫും യൂസുഫലിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദര്‍ശന ടി വിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യൂസുഫലിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് മന്ത്രി നിലപാടു വ്യക്തമാക്കിയത്. രണ്ടു പതിറ്റാണ്ടോളം എറണാകുളം നഗരം ഉള്‍പെടുന്ന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ബാബുവിന്റെ അഭിമുഖം ജൂണ്‍ ഒന്ന് ശനിയാഴ്ചയും പിറ്റേന്ന രാത്രി 9.30നു ടോക് ടൈം പരിപാടിയില്‍ ദര്‍ശന സംപ്രേഷണം ചെയ്യും.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുമുന്നണി സര്‍ക്കാരാണ് യൂസുഫലിയുടെ 1,600 കോടിയുടെ ലുലുമാള്‍ പദ്ധതിക്കും 4,000 ആളുകള്‍ക്ക് നേരിട്ടും അതിലേറെപ്പേര്‍ക്ക് പരോക്ഷമായും ജോലി ഉറപ്പാക്കുന്ന ബോള്‍ഗാട്ടി പദ്ധതിക്കും ഭൂമി നല്‍കിയത്. പിണറായി പക്ഷത്തിനു മേല്‍ക്കൈയുള്ള സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി ഇപ്പോള്‍ മാത്രം അതിനേതിരേ രംഗത്തു വന്നിരിക്കുന്നത് സി.പി.എമ്മിലെ വിഭാഗീയതയ്ക്കുമപ്പുറത്തുള്ള കാരണങ്ങളാണെന്ന് ബാബു അഭിപ്രായപ്പെട്ടു. പക്ഷേ, അത് സാമുദായികമാണോ എന്നു വ്യക്തമല്ല.

'യൂസുഫലിക്കെതിരായ നീക്കത്തിനു പിന്നില്‍ ഗൂഢലക്ഷ്യം; സര്‍ക്കാര്‍ യൂസുഫലിക്കൊപ്പം'കേരളത്തിന്റെ അംബാസിഡറെപ്പോലെ വിദേശ രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യൂസുഫലിക്കു പോലും രക്ഷയില്ലാത്ത വിധം കേരളത്തിലെ അന്തരീക്ഷം നിക്ഷേപ സൗഹൃദപരമല്ല എന്നു വരുത്തുകയും ഒരു ലക്ഷ്യമാകാം. പക്ഷേ, കേരളത്തിലെ നിക്ഷേപം പിന്‍വലിക്കാനും അത് കൊണ്ടുപോകാനുമുള്ള യൂസുഫലിയുടെ ആലോചന കേരളത്തിന് ഗുണകരമാകില്ല. അദ്ദേഹം വിഷമംകൊണ്ടു പറയുന്ന ആ കാര്യത്തില്‍ അദ്ദേഹത്തിന്റെ വിഷമം തീര്‍ക്കുന്ന വിധത്തിലും കേരളത്തിനു ഗുണകരമായും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞത് അതുകൊണ്ടാണ്.

കേരളത്തിലെ മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനോ മുന്നണിക്കോ സര്‍ക്കാരിനോ കുഴപ്പമുണ്ടാകാത്ത വിധത്തില്‍ പരിഹരിക്കാനാകുമെന്ന് ബാബു ചൂണ്ടിക്കാട്ടി. അതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ ഗ്രൂപ്പ് ചേരിതിരിവൊന്നുമില്ല. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുകയാണ്. പക്ഷേ, സാമുദായിക സംഘടനാ നേതാക്കളായാലും, പാര്‍ട്ടി നേതാക്കളായാലും തങ്ങളുടെ പരിധി മനസിലാക്കി വേണം പരസ്യ പ്രസ്താവനകള്‍ നടത്താന്‍.

കേരളത്തിലെ മദ്യവില്‍പനയുടെ തോത് മുമ്പത്തേക്കാള്‍ കുറഞ്ഞെന്ന് മന്ത്രി ബാബു പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ 40 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തിരുന്നു. ഈ സര്‍ക്കാര്‍ ഇതുവരെ ആര്‍ക്കും കൊടുത്തില്ല. മദ്യവര്‍ജ്ജനത്തിനു വേണ്ടിയുള്ള പ്രചാരണം ശക്തമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Keywords: Thiruvananthapuram, Minister, K.Babu, M.A.Yusafali, CPM, V.S Achuthanandan, Kerala, Bolgatty Project, Lulu Mall, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia