പ്രവാസികളെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ സമരം

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com 29.04.2020) പ്രവാസി മലയാളികളെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരാൻ സർക്കാർ തയ്യാറായില്ലെങ്കിൽ. അതിശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് ജനപ്രതിനിധികൾ രംഗത്തെത്തി. വിദേശത്തുള്ള മ​ല​യാ​ളി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ കവാടത്തിന് മുന്നിൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക, പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രു​ടെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ​യും വി​മാ​ന​യാ​ത്രാ ചി​ല​വ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാരു​ക​ൾ വ​ഹി​ക്കു​ക, തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾക്ക് ശാ​സ്ത്രീ​യ​മാ​യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്രവാസികളെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ സമരം

എം​പി​മാ​രാ​യ കെ സു​ധാ​ക​ര​ൻ, കെ ​മു​ര​ളീ​ധ​ര​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കാ​സ​ർ​കോട്‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ്  സ​തീ​ശ​ൻ പാ​ച്ചേ​നി തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു. 

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ കെ ആ​ന്‍റ​ണി, കെ ​സി വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി​യ​വ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സ​മ​ര​ത്തെ അഭിവാദ്യം ചെ​യ്തു. ലോക്ക് ഡൗൺ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടാണ് സമരം നടത്തിയത്.

Keywords:  Congressional delegation in front of airport to bring back expatriates, Kannur, News, Politics, Congress, Leaders, Strike, Airport, Inauguration, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia