Bharat Jodo Yatra | 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിരിവ് നല്‍കാത്തതിന് കട തകര്‍ത്തതായി പരാതി; 3 കോണ്‍ഗ്രസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT


കൊല്ലം: (www.kvartha.com) കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിരിവ് നല്‍കാത്തതിന് കൊല്ലത്ത് കടയില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം കുന്നിക്കോട് പച്ചക്കറിക്കട അടിച്ചുതകര്‍ത്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. 
Aster_MIMS

കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡി സി സി അംഗം കുന്നിക്കോട് ശാജഹാന്‍, യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി എച് അനീഷ് ഖാന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി പാര്‍ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് പിരിവ് ചോദിച്ചെത്തിയ ഈ മൂന്നു നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം കുന്നിക്കോട് സ്വദേശി അനസിന്റെ പച്ചക്കറിക്കട അടിച്ചുതകര്‍ത്തതെന്നാണ് പരാതി. പിരിവായി 500 രൂപ നല്‍കാമെന്ന് കടയുടമ പറഞ്ഞപ്പോള്‍, 2000 രൂപ വേണമെന്ന് നിര്‍ബന്ധമായി പറയുകയും അതിന്റെ പേരില്‍ സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നുവെന്നാണ് വിവരം. കട ആക്രമിക്കുന്നതിന്റെയും കടയുടമയെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഇതേത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി. പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതായി സമൂഹമാധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചു.

Bharat Jodo Yatra | 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിരിവ് നല്‍കാത്തതിന് കട തകര്‍ത്തതായി പരാതി; 3 കോണ്‍ഗ്രസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


കെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ്. ചേര്‍ത്തു പിടിക്കലിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാര്‍ അവരാല്‍ കഴിയുന്നതുപോലുള്ള പണം നല്‍കിയാണ് കോണ്‍ഗ്രസ് പാര്‍ടിയെ സഹായിക്കുന്നത്. വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.

ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവര്‍ത്തകര്‍ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നീട് വ്യാപാരി സ്വയം പച്ചക്കറികള്‍ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കേണ്ടിയിരുന്നു. ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിച്ച് പാര്‍ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവന്‍ പ്രവര്‍ത്തകരെയും പുറത്താക്കിയിരിക്കുന്നു.

Keywords:  News,Kerala,State,Kollam,Top-Headlines,Trending,Politics,Rahul Gandhi,Social-Media,Suspension,Facebook,K.Sudhakaran, Congress Workers Suspended Over 'Forced Donations' For Bharat Jodo Yatra
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia