Protest | കെ പി സി സി മാര്‍ചിനെതിരായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു
Dec 23, 2023, 21:43 IST
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫിസ് മാര്‍ചില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ക്ക് നേരെയും, പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് നടത്തിയ അക്രമത്തിനെതിരെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി.
പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ കാള്‍ടെക്‌സ് റോഡ് ഉപരോധിച്ചു. നേതാക്കളായ അഡ്വ ടി ഒ മോഹനന്‍, പി ടി മാത്യു , കെ പ്രമോദ്, കെ സി മുഹമ്മദ് ഫൈസല്‍, സുരേഷ് ബാബു എളയാവൂര്‍, അഡ്വ വി പി അബ്ദുര്‍ റശീദ്, അഡ്വ റശീദ് കവ്വായി, രജനി രാമാനന്ദ്, ശ്രീജ മഠത്തില്‍, കൂട്ടിനേഴത്ത് വിജയന്‍, അതുല്‍ എം സി, കായക്കല്‍ രാഹുല്‍, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, കൂക്കിരി രാജേഷ്, രാഹുല്‍ വെച്ചിയോട്ട്, കല്ലിക്കോടന്‍ രാഗേഷ്, റോബര്‍ട് വെള്ളംവള്ളി, ഉഷാകുമാരി ,പത്മജ തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ചില്‍ ഡി സി സി സി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് ഉള്‍പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരുമടക്കം അഞ്ഞൂറിലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന യൂത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ പൊലീസിനെയും പാര്‍ടി ഗുണ്ടകളെയും ഉപയോഗിച്ച് ആക്രമികുന്ന രീതി സര്‍കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ചൊവ്വാഴ്ച ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച് നടത്തിയത്.
ബ്ലോക് കോണ്‍ഗ്രസ് കമിറ്റികളുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച് നടത്തിയത്. മാര്‍ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന റിപോര്‍ടിനെ തുടര്‍ന്ന് എല്ലായിടത്തും കനത്ത പൊലീസ് സുരക്ഷയായിരുന്നു ഒരുക്കിയത്.
Keywords: Congress workers blocked national highway in Kannur to protest police violence against KPCC march, Kannur, News, Politics, Congress Workers, Protest, Road, Police, Attack, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.