Accidental Death | ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

 


ADVERTISEMENT

കുമളി: (www.kvartha.com) ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അട്ടപ്പള്ളം പുതുവലില്‍ കണ്ടത്തില്‍ കെ വൈ വര്‍ഗീസാണ് (47) മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പീരുമേട് ബ്ലോക് ജെനറല്‍ സെക്രടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ് ബിനോയ് നടൂപ്പറമ്പില്‍ എന്നിവര്‍ പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച പുലര്‍ചെ രണ്ടരയോടെ റാന്നിയ്ക്കു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ വൈകിട്ട് അഞ്ചുമണിയോടെ മരണം സംഭവിച്ചു. കാറിന്റെ പിന്‍ സീറ്റിലാണ് വര്‍ഗീസ് ഇരുന്നിരുന്നത്. കാര്‍ ഓടിച്ചത് ബിനോയ് ആയിരുന്നു. ഭാര്യ കല്‍പന. മക്കള്‍: ബിനീഷ്, അനീഷ്.

Accidental Death | ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു


Keywords: Congress Worker Died in Road Accident, Idukki, News, Congress Worker Died , Accident, Varghese, Oommen Chandy, Dead Body, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia