കാറഡുക്ക വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം
Nov 16, 2011, 11:19 IST
Jayalakshmi, Chandravathi |
കോണ്‍ഗ്രസിലെ ജലയലക്ഷ്മിക്ക് 432 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രാവതിക്ക് 413 വോട്ടും, സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പുഷ്പയ്ക്ക് 47 വോട്ടും ലഭിച്ചു. ആറുവോട്ട് അസാധുവായി. ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ.എം.നാരയണ ഭട്ടിനെ സംസ്ഥാന നേതൃത്വം പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് കാറുഡക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ജയലക്ഷ്മി ഭട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും മെമ്പര്‍സ്ഥാനവും രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപിച്ചാണ് അഡ്വ.എം.നാരായണ ഭട്ടിന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. കെ.സുരേന്ദ്രന്‍ നേരിട്ടാണ് കാറഡുക്കയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ചുക്കാന്‍ പിടിച്ചത്. നാരായണ ഭട്ടിന്റെയും ജയലക്ഷ്മി ഭട്ടിന്റെയും തട്ടകത്തില്‍ വിജയിക്കുകയെന്നത് സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമായിരുന്നു. കാറഡുക്ക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നുവെങ്കില്‍ അത് നാരായണ ഭട്ടിനും ജയലക്ഷ്മി ഭട്ടിനും പാര്‍ട്ടിക്കകത്തെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകുമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യമായി രംഗത്തുണ്ടായിരുന്നില്ലെങ്കിലും നാരായണ ഭട്ടിന്റെയും ജയലക്ഷ്മി ഭട്ടിന്റെയും രഹസ്യമായ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതായാണ് കരുതുന്നത്.
15 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് ആറും, ബിജെപിക്ക് ആറും, സിപിഎമ്മിന് മൂന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ ബിജെപിയും യുഡിഎഫും തുല്യത പാലിച്ച് നറുക്കെടുപ്പിലൂടെയായിരിക്കും പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരിക. എല്‍ഡിഎഫിന്റെ നിലപാടും നിര്‍ണ്ണായകമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നിഷ്പക്ഷത പാലിക്കാനാണ് സാധ്യത.
Keywords: Congress, won, By-election, karadukka-panchayath, Kasaragod, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.