പ്രതിസന്ധി അതിന്റെ വഴിക്ക്; മഅ്ദനി പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഗ്രൂപ്പതീത ജാഗ്രത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ടു കര്‍ണാടകയിലെ കോണ്‍ഗ്രസ്  സര്‍ക്കാരുമായി യുഡിഎഫ് നേതൃത്വം ഔപചാരികമായിത്തന്നെ ബന്ധപ്പെട്ടു തുടങ്ങി. കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളും കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രശ്‌നങ്ങളും ഈ വിഷയത്തിലെ ഇടപെടലിനെ ബാധിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ജാഗ്രത കാണിക്കുന്നുണ്ടെന്നാണു വിവരം.

മത പണ്ഡിതന്മാര്‍ ഉള്‍പെട്ട സംഘത്തിനു മുഖ്യമന്ത്രിയും മഅ്ദനിയുടെ പിതാവിനും നാട്ടുകാര്‍ക്കും രമേശും ഇക്കാര്യത്തില്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനും രണ്ടു മാസം മുമ്പ് മഅ്ദനിയുടെ നാടായ മൈനാഗപ്പള്ളിയിലെത്തിയ രമേശിന് മഅ്ദനിയുടെ പിതാവ് അബ്ദുസമദ് മാസ്റ്റര്‍ നിവേദനം നല്‍കിയപ്പോഴാണ്, മഅ്ദനിക്ക് നിയമപരമായ സഹായം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിയത്. കേരളയാത്രയുമായി ബന്ധപ്പെട്ടു മൈനാഗപ്പള്ളിയുടെ സമീപപ്രദേശമായ ഭരണിക്കാവില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലും ഇക്കാര്യം രമേശ് ആവര്‍ത്തിച്ചിരുന്നു.

മഅ്ദനിക്ക് നിയമപരമായ സഹായവും നീതിയും ഉറപ്പുവരുത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രമുഖ പണ്ഡിതന്മാരുള്‍പെടെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനു മുമ്പേ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മഅ്ദനിയുടെ കാര്യത്തില്‍ ഇടപെട്ടിരുന്നു. അത്തരം ഇടപെടലിന് മാറിയ സാഹചര്യത്തില്‍ കൂടുതല്‍ വേഗതയുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. മുസ്ലിം ലീഗ് നേതൃത്വം സ്വന്തം നിലയില്‍ മഅ്ദനി പ്രശ്‌നത്തില്‍ നടത്തുന്ന ശക്തമായ ഇടപെടല്‍ കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ നിലപാട് സ്വീകരിക്കുന്നത്.

പ്രതിസന്ധി അതിന്റെ വഴിക്ക്; മഅ്ദനി പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഗ്രൂപ്പതീത ജാഗ്രതമഅ്ദനി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കും നല്‍കിയ നിവേദനത്തിന്റെ അന്തസത്ത കൂടി പരിഗണിച്ചാണ് ഈ ഇടപെടല്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്‍കിയ നിവേദനം തുടര്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് മഅ്ദനിയുടെ കുടുംബം.

Keywords: Thiruvananthapuram, Abdul Nasar Madani, Congress, Karnataka, Politics, Kerala, KPCC, Ramesh Chennithala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia