Congress & CPM | കൊച്ചിയില്‍ നങ്കൂരമിടാന്‍ കോണ്‍ഗ്രസ്; പുതുമുഖത്തിലൂടെ വെന്നിക്കൊടി കാട്ടാന്‍ സി പി എം; സാമുദായിക സമവാക്യങ്ങള്‍ വിധി നിര്‍ണയിക്കും!

 


/നവോദിത്ത് ബാബു

കൊച്ചി: (KVARTHA) മെട്രോനഗരമായ കൊച്ചിയില്‍ ഇക്കുറി നടക്കുന്നത് സിറ്റിങ് എം.പിയും വനിതാസ്ഥാനാര്‍ത്ഥിയും തമ്മിലുളള പോരാട്ടമാണ്. എന്‍.ഡി. എ സ്ഥാനാര്‍ത്ഥി ഇതുവരെ കളത്തില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ പോര് കൊഴുപ്പിക്കാന്‍ മേജര്‍ രവി കളത്തിലിറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
സിറ്റിങ് എം.പിയായ ഹൈബി ഈഡനെ നേരിടുന്നതിനായി കെ. എസ്.ടി. എ നേതാവായ കെ.ജെ ഷൈനെയാണ് എല്‍.ഡി. എഫ് നിര്‍ത്തിയിരിക്കുന്നത്. ലത്തീന്‍ സമുദായക്കാരാണ് ഇരുവരും. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വോട്ടില്‍ വിളളല്‍ വീഴ്ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി. എം.

എര്‍ണാകുളത്ത് ഇക്കുറി സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പാര്‍ട്ടി ചിഹ്‌നത്തില്‍ ഒരു വനിതയെ മത്‌സരിപ്പിക്കുകയെന്ന തന്ത്രമാണ് സി. പി. എം നേതൃത്വം പയറ്റിയത്. ലത്തീന്‍ സമുദായത്തിനുളള വോട്ടുബാങ്കാണ് എര്‍ണാകുളത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. 1967-ല്‍ സി.പി. എം സ്ഥാനാര്‍ത്ഥിയായ വി.വിശ്വനാഥ മേനോന്‍ ഒഴിച്ചു മറ്റൊരു സമുദായക്കാരനും ഇവിടെ നിന്നും ജയിച്ചിട്ടില്ല. പതിനെട്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും എര്‍ണാകുളത്തെ പ്രതിനിധീകരിച്ചത് ഒരേ സമുദായക്കാരന്‍ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.രാജീവ് മത്‌സരിച്ചു തോറ്റിടത്ത് സമുദായ പരിഗണനവെച്ചുതന്നെയാണ് സി.പി. എം കെ.ജെ ഷൈനിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Congress & CPM | കൊച്ചിയില്‍ നങ്കൂരമിടാന്‍ കോണ്‍ഗ്രസ്; പുതുമുഖത്തിലൂടെ വെന്നിക്കൊടി കാട്ടാന്‍ സി പി എം; സാമുദായിക സമവാക്യങ്ങള്‍ വിധി നിര്‍ണയിക്കും!

എന്നാല്‍ സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളില്‍തങ്ങളുടെ ശക്തികേന്ദ്രമായാണ് കോണ്‍ഗ്രസ് എര്‍ണാകുളത്തെ കാണുന്നത്. രണ്ടുതവണ എം.പിയായ ജോര്‍ജ് ഈഡന്റെ മകന്‍ ഹൈബി ഈഡന്‍ രണ്ടാംതവണ കളത്തില്‍ ഇറങ്ങുമ്പോള്‍ പാര്‍ട്ടിയുടെ മുന്‍പില്‍ വിജയപ്രതീക്ഷ മാത്രമേയുളളൂ.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,69000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹൈബി വിജയിച്ചത്. ഒന്നേകാല്‍ലക്ഷം വോട്ടു കഴിഞ്ഞ തവണ എന്‍.ഡി. എ സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിച്ചിരുന്നു. ഇതു ഒന്നരലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തുകയെന്നതാണ് എന്‍.ഡി. എയ്ക്കു നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ മുന്‍പിലുളള വെല്ലുവിളി.

മൂന്ന് മുന്നണികള്‍ക്കുമെതിരെ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി അഡ്വ. ആന്റണി ജൂഡിയും മത്‌സരരംഗത്തുണ്ട്. യു.ഡി. എഫ് കോട്ടയാണെന്നു പറയുമ്പോഴും എര്‍ണാകുളത്ത് അഞ്ചുതവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുതവണ ഉപതെരഞ്ഞെടുപ്പുകളിലായിരുന്നു.1967-ല്‍ മാത്രം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍മത്‌സരിച്ച വി.വിശ്വനാഥന്‍ വിജയിച്ചു. രണ്ടു തവണ ഡോ.സെബാസ്റ്റിയന്‍ പോളെന്ന സ്വതന്ത്രനിലൂടെയായിരുന്നു വിജയം.

Keywords: News, Kerala, Kerala-News, Politics, Politics-News, Congress, Ready, Play, Kochi, CPM, Flag, New Face, Election, Politics, Party, Congress to ready to play in Kochi, CPM to show flag through new face.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia