Congress Candidate | കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ ചൊല്ലി ആശയകുഴപ്പം; കെ ജയന്തിനെ ഇറക്കുമതി ചെയ്യുന്നതിൽ ഒറ്റക്കെട്ടായി എതിർപ്പ്
Feb 8, 2024, 11:11 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ.സുധാകരൻ മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ച കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസിനായി കളത്തിലിറങ്ങുന്നത് പുതുമുഖമാണെന്ന് ഉറപ്പായി. കെ.പി.സി സി ജനറൽ സെക്രട്ടറി കെ.ജയന്തിനെ തനിക്കു പകരം സ്ഥാനാർത്ഥിയാക്കണമെന്ന് കെ സുധാകരന് താൽപ്പര്യമുണ്ടെങ്കിലും ഗ്രൂപ്പ് ഭേദമന്യേ എതിർപ്പുയർന്നിട്ടുണ്ട്. സുധാകര വിഭാഗം നിയന്ത്രിക്കുന്ന ഡി.സി.സിയും ജയന്തി ൻ്റെ സ്ഥാനാർത്ഥിത്വം എതിർക്കുന്നുണ്ട്.
എന്നാൽ സാമുദായിക പരിഗണന വെച്ചായിരിക്കും കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർത്ഥിയും കണ്ണൂരിൽ ഈഴവ സ്ഥാനാർത്ഥിയും വേണമെന്നാണ് കഴിഞ്ഞ ദിവസം കെ.പി.സി സി യോഗത്തിൽ അനൗപചാരിക ചർച്ച നടന്നത്.
എന്നാൽ ആലപ്പുഴയിൽ ഈഴവ സ്ഥാനാർത്ഥിയാണെങ്കിൽ കണ്ണൂരിൽ മുസ്ലിം സ്ഥാനാർത്ഥി കളത്തിലിറങ്ങിയേക്കും. അങ്ങനെയെങ്കിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഡോ. ഷമാ മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി അബ്ദുൽ റശീദ്, പി.എം നിയാസ് എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കും.
ഈഴവ സ്ഥാനാർത്ഥിയെ മണ്ഡലം പിടിച്ചെടുക്കുന്നതിന് നിയോഗിക്കുകയാണെങ്കിൽ മുൻ മന്ത്രി എൻ. രാമകൃഷ്ണൻ്റെ മകളും യൂത്ത് കോൺഗ്രസ് നേതാവുമായ അമൃതാ രാമകൃഷ്ണനാണ് പരിഗണനയിൽ.
പൊതുസ്ഥാനാർത്ഥിയെ നിർത്തുകയാണെങ്കിൽ കണ്ണൂർ കോർപറേഷൻ മുൻമേയർ ടി ഒ മോഹനൻ, റിജിൽ മാക്കുറ്റി എന്നിവരെ പരിഗണിച്ചേക്കും. പാർട്ടിയോടുള്ള ആത്മാർത്ഥതയും കൂറും പ്രവർത്തകർക്കിടെയിലുള്ള അംഗീകാരവുമാണ് സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കുകയെന്ന് ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഈ വിഷയത്തിൽ പ്രതികരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.