SWISS-TOWER 24/07/2023

House | സതീശന്‍ പാച്ചേനിക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന സ്നേഹവീടിന്റെ കുറ്റിയടിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഡിസിസി ഓഫീസ് കെട്ടിടം പൂര്‍ത്തിയാക്കുന്നതിനായി സ്വന്തം തറവാട് വില്‍ക്കേണ്ടി വന്ന അന്തരിച്ച സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് ഡിസിസി പണിതു നല്‍കുന്ന വീടിന് കുറ്റിയടിച്ചു.

House | സതീശന്‍ പാച്ചേനിക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന സ്നേഹവീടിന്റെ കുറ്റിയടിച്ചു

നേരത്തെ സതീശന്‍ പാച്ചേനി വിലയ്ക്കു വാങ്ങിയ അമ്മാനപാറയിലെ സ്ഥലത്താണ് വീടുനിര്‍മിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചാണ് ഡിസിസി വീടു നിര്‍മിക്കുന്നത്.

House | സതീശന്‍ പാച്ചേനിക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന സ്നേഹവീടിന്റെ കുറ്റിയടിച്ചു

ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍, ജില്ലാ, ബ്ലോക് ഭാരവാഹികളായ എം നാരായണന്‍ കുട്ടി, രജനി രാമനന്ദ്, ടി ജനാര്‍ദനന്‍, ഇടി രാജീവന്‍, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവരും സതീശന്‍ പാച്ചേനിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Keywords:  Congress to build house for Satheesan Patcheni family, Kannur, News, Politics, Congress, Family, House, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia