മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.05.2016) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കേരളം കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നോട്ടുവച്ച നിലപാടുകള്‍ക്കു വിരുദ്ധമാണ് പിണറായി വിജയന്റെ നിലപാടെന്നും ഇക്കാര്യത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പ്രതികരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ്2001ല്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ത്തുന്നതിനെതിരെയും 2009ല്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടുണ്ട്. 2011ലും സഭ പുതിയ അണക്കെട്ടു വേണമെന്ന കാര്യം ആവര്‍ത്തിച്ചു. 2014ല്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ തന്നെ ഇക്കാര്യം സഭയില്‍ ഉന്നയിച്ചു.

എന്നിട്ടും മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് എതിരാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകകണ്ഠമായി അംഗീകരിച്ച് തുടര്‍ന്നുവന്ന നയസമീപനത്തിന് എതിരാണു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Mullaperiyar, Dam, Mullaperiyar Dam, Congress, UDF, LDF, CPM, Oommen Chandy, Ramesh Chennithala, Pinarayi vijayan, V.M Sudheeran.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia