Congress | പുല്‍വാമ വെളിപ്പെടുത്തലില്‍ പുറത്തുവന്നത് സൈനികരെ കുരുതി കൊടുത്ത് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭീകരമുഖമെന്ന് കോൺഗ്രസ്
Apr 20, 2023, 10:10 IST
കണ്ണൂര്‍: (www.kvartha.com) രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരെ കുരുതി കൊടുത്ത് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭീകരമുഖമാണ് പുല്‍വാമ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍കാർ പ്രതിരോധ മേഖലയില്‍ തീര്‍ത്തും പരാജയമാണ് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകള്‍. സൈനികരുടെ ജീവന് തെല്ലും വില കല്‍പ്പിക്കാതെ സ്വന്തം രാഷ്ട്രീയനേട്ടത്തിനായി സൈന്യത്തെയടക്കം മോദി ദുരുപയോഗം ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ സൈനികരെ വെച്ച് വിലപേശുന്ന ഭരണകൂടമായി മോദി സർകാർ മാറിയിരിക്കുന്നു.
കൃത്രിമമായ പ്രതിഛായ സൃഷ്ടിക്കുന്നതിന് അതിര്‍ത്തികളില്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് മോദി സർകാർ ചെയ്യുന്നത്. ജനങ്ങളില്‍ അരക്ഷിതാവസ്ഥ വളര്‍ത്തിയും സൈനികരെ മരണത്തിലേക്ക് തള്ളിയിട്ടും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന മോദി സര്‍കാരിന്റെ ഹീനമായ ശ്രമങ്ങള്‍ക്കെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ബിജെപി പറയുന്ന രാജ്യസ്നേഹം തികഞ്ഞ കാപട്യമാണെന്ന് പുല്‍വാമയിലെ അണിയറക്കഥകള്‍ വ്യക്തമാക്കുകയാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.
പ്രതിഷേധ ജ്വാല ഡിസിസിയില്‍ നിന്ന് ആരംഭിച്ച് ഗാന്ധി സര്‍കിൾ പരിസരത്ത് സമാപിച്ചു. നേതാക്കളായ കെ സി മുഹമ്മദ് ഫൈസല്‍, കെ പ്രമോദ്, വി വി പുരുഷോത്തമന്‍, രാജീവന്‍ എളയാവൂര്‍, റിജില്‍ മാകുറ്റി, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. റശീദ് കവ്വായി, അഡ്വ സി ടി സജിത്ത്, എം പി വേലായുധന്‍, ബിജു ഉമ്മര്‍, പി മുഹമ്മദ് ഷമ്മാസ്, കൂക്കിരി രാഗേഷ്, സി ടി ഗിരിജ, ശ്രീജ മഠത്തില്‍, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി, വി സി പ്രസാദ്, കാപ്പാടന്‍ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kannur-News, Kerala, Kerala-News, News, Congress, Politics, Narendra Modi, BJP, Government, Inauguration, Congress Slams Modi Govt Over Satya Pal Malik’s Claims On Pulwama Attack. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.