Clash | കണ്ണൂരില്‍ ഉത്സവസ്ഥലത്ത് കോണ്‍ഗ്രസ്-ആര്‍എസ്എസ് സംഘര്‍ഷം; സ്ത്രീകള്‍ ഉള്‍പെടെയുള്ളവർക്ക് പരുക്കേറ്റതായി പരാതി; പൊലീസ് കേസെടുത്തു
Jan 16, 2023, 16:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്തിയെന്ന പരാതിയിൽ പാനൂര്‍ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പന്ന്യന്നൂര്‍ ചിത്രവയല്‍ കുറുമ്പകാവ് പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറമ്പക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ഞായറാഴ്ച രാത്രി അക്രമം നടന്നതെന്നാണ് പരാതി.
ആര്‍എസ്എസ് ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സിടികെ അനീഷ്, മണ്ഡല് കാര്യവഹക് അതുല്‍ അടക്കം അഞ്ചുപേര്‍ക്ക് പരുക്കേറ്റതായും അനീഷിന്റെ സഹോദരിയുള്പെടെ സ്ത്രീകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റതായും പരാതിയിൽ പറയുന്നു. അനീഷിന്റെ വീടും അടിച്ചുതകര്‍ത്തതായി പരാതിയുണ്ട്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടെന്നാണ് പരുക്കേറ്റവരുടെ മൊഴി. ആർഎസ്എസ് പ്രവർത്തകരെ പാനൂരിലെയും തലശേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ ഉത്സവപ്പറമ്പുകളിലെ സംഘര്‍ഷമൊഴിവാക്കാന്‍ ജാഗ്രതയുമായി കണ്ണൂര്‍ ജില്ലാ പൊലീസ് രംഗത്തെത്തി. ഉത്സവകാലമായതിനാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷേത്ര കമിറ്റികള്‍ക്ക് പൊലീസ് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് കണ്ണൂര്‍ പൊലീസ് സബ് ഡിവിഷന് കീഴിലുള്ള ക്ഷേത്ര കമിറ്റി ഭാരവാഹികളുടെ യോഗം കണ്ണൂര്‍ അസി. കമീഷണര്‍ ടികെ. രത്നകുമാര്‍ വിളിച്ചിരുന്നു. രാഷ്ട്രീയപാര്‍ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗവും ചേര്‍ന്നു.
വന്‍ ജനക്കൂട്ടം എത്തുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ക്ഷേത്ര കമിറ്റികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയത്. ഉത്സവകാലത്ത് എല്ലാ ക്ഷേത്രങ്ങളിലും പൊലീസ് സാന്നിധ്യവുമുണ്ടാകുമെന്ന് കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍ അറിയിച്ചു.
Keywords: News,Kerala,State,Kannur,Complaint,Police,Congress,RSS,Clash,Case,Festival, Congress-RSS clash at festival site in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

