ആഭ്യന്തര തര്‍ക്കം രൂക്ഷമായ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്; നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തത് 107 എംഎല്‍എമാര്‍

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 13.07.2020) ആഭ്യന്തര തര്‍ക്കം രൂക്ഷമായ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. തിങ്കളാഴ്ച രാവിലെ ജയ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ബസുകളില്‍ ഹോട്ടലുകളിലേക്കു മാറ്റി. എന്നാല്‍ എത്തിച്ചേരാതിരുന്ന അംഗങ്ങളില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഭൂരിഭാഗം എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തതു ഗെലോട്ട് ക്യാംപിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സന്നിഹിതനായിരുന്നു. 30 എംഎല്‍എമാര്‍ കൂടെയുണ്ടെന്നാണു വിമതസ്വരമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിന്റെ അവകാശവാദം. എന്നാല്‍ 16 എംഎല്‍എമാരില്‍ കൂടുതല്‍ സച്ചിനൊപ്പമില്ലെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എംഎല്‍എമാരെ അടര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്ന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘം നോട്ടീസയച്ചതാണു സച്ചിനെ ചൊടിപ്പിച്ചത്.

ആഭ്യന്തര തര്‍ക്കം രൂക്ഷമായ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്; നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തത് 107 എംഎല്‍എമാര്‍

ഇതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അയയുന്നതായും സൂചനയുണ്ട്. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണു രംഗം തല്‍ക്കാലത്തേക്കു ശാന്തമാക്കിയത്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായും മുഖ്യമന്ത്രി ഗെലോട്ടുമായും പ്രിയങ്ക സംസാരിച്ചു. തുടര്‍ന്നാണു പരിഹാരവഴി തെളിഞ്ഞത്. സച്ചിന്‍ ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അവകാശപ്പെടുന്നത്ര പിന്തുണ ഗെലോട്ടിനില്ലെന്നാണു സച്ചിന്‍ പറയുന്നത്.

നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പങ്കെടുക്കാത്തതില്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കില്ല. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ബിജെപിയിലേക്കില്ലെന്നാണു സച്ചിന്റെ നിലപാട്. 200 അംഗ നിയമസഭയില്‍ സ്വതന്ത്ര എംഎല്‍എമാരടക്കം 122 പേരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ 25 പേരെയെങ്കിലും അടര്‍ത്തി മാറ്റിയാല്‍ മാത്രമേ സര്‍ക്കാരിനെ വീഴ്ത്താനാവൂ. എങ്ങനെയും ഇതൊഴിവാക്കാനാണു കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുന്നത്.

സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്താനും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരവിന് വഴിയൊരുക്കാനും തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയുംചെയ്തിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനും മറ്റ് എംഎല്‍മാര്‍ക്കുമായി കോണ്‍ഗ്രസിന്റെ വാതില്‍ തുറന്നുകിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, അജയ് മാക്കന്‍ എന്നവരും ജയ്പുരില്‍ എത്തിയിരുന്നു.

ഇതിനിടെ, ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍, താന്‍ ബി ജെ പിയില്‍ ചേരുന്നില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നും സി എല്‍ പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

നഡ്ഡയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബി ജെ പിയിലേക്ക് പോകുന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. ഗഹ്ലോതുമായി അനുരഞ്ജനത്തിന് സച്ചിന്‍ സാധ്യത കാണുന്നില്ലെന്ന് ഒരു ബി ജെ പി നേതാവും പ്രസ്താവിച്ചിരുന്നു.

ബി ജെ പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി ജെ പി ഓഫര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Keywords:  Congress Resolution Targets 'Anti-party Elements', MLAs Shifted to Hotel, Jaipur, News, Politics, Trending, Congress, BJP, MLA, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia