Criticized | സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും മുഖ്യമന്ത്രി പദവി സംബന്ധിച്ചുമുള്ള ശശി തരൂരിന്റെ തുടര്‍ചയായ പരസ്യപ്രതികരണങ്ങളില്‍ നേതാക്കള്‍ക്ക് മുറുമുറുപ്പ്; അച്ചടക്ക നടപടി ഓര്‍മിപ്പിച്ച് കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി കസേരയിലേക്ക് തയ്പ്പിച്ചുവെച്ച ഉടുപ്പ് ഊരിവെക്കാന്‍ ആവശ്യപ്പെട്ട് ചെന്നിത്തല
Jan 13, 2023, 16:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും മുഖ്യമന്ത്രി പദവി സംബന്ധിച്ചുമുള്ള ശശി തരൂരിന്റെ തുടര്‍ചയായ പരസ്യപ്രതികരണങ്ങളില്‍ നേതാക്കള്‍ക്ക് മുറുമുറുപ്പ്. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരന് സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ വച്ചാണ് തരൂരിനെതിരെയുള്ള പരോക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ അച്ചടക്ക നടപടി ഓര്മിപ്പിച്ചപ്പോള് മുഖ്യമന്ത്രി കസേരയിലേക്ക് തയ്പ്പിച്ചുവെച്ച ഉടുപ്പ് ഊരിവെക്കാനായിരുന്നു ചെന്നിത്തല ആവശ്യപ്പെട്ടത്. ഗ്രൂപിസമല്ല അവനവനിസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞ് എം എം ഹസ്സനും രംഗത്തെത്തി. തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു നേതാക്കളുടെ വിമര്‍ശനങ്ങള്‍.
നേതാക്കളുടെ പ്രസംഗം ഇങ്ങനെ:
'സംസ്ഥാനത്ത് ഏറ്റവും അനുകൂലമായ സാഹചര്യമാണ് യുഡിഎഫിനും കോണ്‍ഗ്രസിനും. മറിച്ച് സിപിഎം ജീര്‍ണാവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറാനുള്ള എല്ലാ സാധ്യതകളും നിലനില്ക്കുമ്പോള് ചില അട്ടിമറി ശ്രമം നടക്കുന്നുണ്ട്.
ഓരോ കോണ്‍ഗ്രസുകാരനും ഇതില്‍ ജാഗ്രത കാണിക്കണം. എന്തു പറയാനുണ്ടെങ്കിലും പാര്‍ടിയില്‍ ചര്‍ച ചെയ്യണം. മറ്റുപാര്‍ടികളെ പോലെയല്ല കോണ്‍ഗ്രസ്. എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കാണിച്ചുകൊടുത്തവരാണ് നമ്മള്. എന്ത് കാര്യവും നമുക്ക് ചര്‍ച ചെയ്യാം. അത് പാര്ടിക്കുള്ളിലാകണം.
കോണ്‍ഗ്രസുകാര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് തടയാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. അക്കാര്യം ത്വാരിഖ് അന്‍വര്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആലോചിച്ച് നടത്തിയ പ്രസ്താവനയാണ്. ത്വാരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജെനറല്‍ സെക്രടറി മാത്രമല്ല, അച്ചടക്ക സമിതിയില്‍ അംഗം കൂടിയാണ് എന്ന് വേണുഗോപാല്‍ പറഞ്ഞു.
നേതൃനിരയില്‍ ചെറിയ ചെറിയ ഭിന്നതകള്‍ എല്ലാ പാര്‍ടിയിലും ഉണ്ടാകും. ഓരോ ബ്ലോകിലും മൂന്ന് മാസം വീടുകള്‍ കയറി ഇറങ്ങിയുള്ള ജോഡോ യാത്രയില്‍ പൂര്‍ണമായും പങ്കെടുക്കാത്തവര്‍ തുടര്‍ന്നുള്ള പുനഃസംഘടനയില്‍ ഉണ്ടാകില്ലെന്നും കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്കി. ഇക്കാര്യം കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇനിയുള്ള ആത്യന്തികമായ ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പാണ്. അതില്‍ പരമാവധി സീറ്റില്‍ ജയിച്ചില്ലെങ്കില്‍ ബാക്കിയുള്ള തിരഞ്ഞെടുപ്പില്‍ നോക്കേണ്ടെന്ന് പിന്നീട് പ്രസംഗിക്കാനെത്തിയ കെ മുരളീധരന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ എല്ലാവരുടേയും ഫോണുകള്‍ വാങ്ങി പൂട്ടിവെച്ചിട്ടും എല്ലാ കാര്യങ്ങളും പത്രത്തില്‍ വന്നുവെന്ന് കെ മുരളീധരന് ചൂണ്ടിക്കാട്ടുകയുണ്ടായി. പാര്‍ടി വേദികളില്‍ അഭിപ്രായം പറഞ്ഞാല്‍ പറയാനുള്ളത് പറയുകേം അച്ചടക്ക നടപടി പേടിക്കേണ്ടതില്ലെന്നും മുരളീധരന് പറയുകയുണ്ടായി.
'കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ടി ആയതുകൊണ്ട് എതിര്‍ഭാഗത്തേക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സെല്‍ഫ് ഗോളടിക്കും. പാര്‍ടി വേദിയില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞ കാര്യം വളരെ ശരിയാണ്. അതുകൊണ്ട് രണ്ടു ഗുണമുണ്ട്. ഒന്ന് പറയുന്ന കാര്യങ്ങള്‍ ഏതായാലും പത്രത്തില്‍ വരും എന്നാല്‍ അച്ചടക്ക നടപടി പേടിക്കുകയും വേണ്ട. വ്യാഴാഴ്ച നടന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് എല്ലാവരുടേയും ഫോണ്‍ വാങ്ങി പൂട്ടിവെച്ചെങ്കിലും തീരുമാനങ്ങളെല്ലാം വാര്‍ത്തയായിട്ടുണ്ട്. പ്രവര്‍ത്തനം വേണം. 24മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരാകണം ഇനി തലപ്പത്ത് വരേണ്ടത് എന്നും മുരളീധരന് പറഞ്ഞു.
പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥികള്‍ ആര് വരണമെന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്നും വരുന്ന സ്ഥാനാര്‍ഥിയെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കരുത് എന്ന കര്‍ത്തവ്യം എല്ലാവരും ഏറ്റെടുക്കണമെന്നും നമ്മുടെ കൈയില്‍ ഒന്നുമില്ലെന്ന കാര്യം ഓര്‍ക്കണമെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
നാല് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു . കാരണം കേരളത്തിലും ഇന്‍ഡ്യയിലും എന്താകും സ്ഥിതിയെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്പ്പിച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ കോട്ട് ഊരിവെച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാസ്തവത്തില്‍ പണ്ടത്തേ അപേക്ഷിച്ച് കേരളത്തില്‍ ഗ്രൂപിസം അത്ര കണ്ടില്ലെന്നായിരുന്നു എം എം ഹസ്സന്റെ പരാതി. ഇപ്പോ അവനവനിസമാണുള്ളത്. ഓരോരുത്തരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളിയെ പോലെ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്ന് ഷെയര്‍ പിരിച്ച് ജയ്ഹിന്ദ് ചാനലിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാനുള്ള വലിയ പദ്ധതി സുധാകരനുണ്ടെന്നും ചെന്നിത്തല തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി.
Keywords: Congress leaders criticized Shashi Tharoor, Thiruvananthapuram, News, Politics, Congress, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

