Funeral | ജനനായകന് കണ്ണൂരിന്റെ അന്ത്യാഭിവാദ്യം; യാത്രാമൊഴിയേകാന്‍ എത്തിയത് ആയിരങ്ങള്‍
Oct 28, 2022, 14:31 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവും മുന്‍ കണ്ണൂര്‍ ഡിസിസി അധ്യക്ഷനുമായ സതീശന്‍ പാച്ചേനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തളിപ്പറമ്പിലെ സഹോദരന്റെ വീട്ടില്‍ നിന്നും, സതീശന്‍ പാച്ചേനി ഏറെ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ ഡിസിസി ഓഫീസ് അങ്കണത്തില്‍ രാവിലെ 10 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ എത്തിയത്.
വിവിധ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും പാച്ചേനിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, ശാഫി പറമ്പില്‍, ടി സിദ്ദീഖ്, ജെബി മേത്തര്‍, ശബരിനാഥ്, വിടി ബല്‍റാം, ഇപി ജയരാജന്‍, എംവി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെവി സുമേഷ്, ലതികാ സുഭാഷ്, കെകെ രാഗേഷ്, ആര്യാടന്‍ ശൗഖത്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി തുടങ്ങിയവര്‍ പാച്ചേനിയുടെഭൗതികശരീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നും കെ സുധാകരന്‍ എംപി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ മൂന്നര കിലോമീറ്റര്‍ വിലാപയാത്രയായാണ് പയ്യാമ്പലത്ത് അന്തിമോപചാര ചടങ്ങുകള്‍ നടത്താനെത്തിയത്.

Keywords: Latest-News, Kerala, Top-Headlines, Congress, Kerala Congress, Funeral, Politics, Satheeshan Pacheni, Congress leader Satheeshan Pacheni's funeral held.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.