Dead | കോണ്‍ഗ്രസ് നേതാവ് പിവി നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

 


കണ്ണൂര്‍: (KVARTHA) മുന്‍ മന്ത്രി കെ സി ജോസഫിന്റെ പേഴ്‌സനല്‍ സെക്രടറിയും, പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പിവി നാരായണന്‍ നമ്പ്യാര്‍(നാണുമാഷ് - 79) അന്തരിച്ചു. പരേതരായ പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെയും, പുല്ലായ്‌ക്കൊടി വീട്ടില്‍ ജാനകി അമ്മയുടെയും മകനാണ്. ദീര്‍ഘകാലം നടുവില്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു.

Dead | കോണ്‍ഗ്രസ് നേതാവ് പിവി നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

ഭാര്യ: ശാന്താദേവി, മക്കള്‍:സജീവ് നമ്പ്യാര്‍ (ചീഫ് മാനേജര്‍ Petronet LNG കൊച്ചി, മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍), സന്ധ്യ(അധ്യാപിക -മൂത്തേടത്ത് ഹൈസ്‌കൂള്‍), സബീഷ് നമ്പ്യാര്‍ (Viatris Pharma, Bangalore)

മരുമക്കള്‍:ജയശ്രീ (അധ്യാപിക- പുതിയങ്ങാടി ജമാഅത്ത് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍),സുരേഷ് വേണുഗോപാല്‍ (Saipem ദുബൈ)

സഹോദരങ്ങള്‍: പിവി കുഞ്ഞിരാമന്‍ നമ്പ്യാര്‍ (ബംഗ്ലൂരു), ബാലാമണി, സാവിത്രി, ദാമോദരന്‍, പരേതരായ ശ്രീധരന്‍ നമ്പ്യാര്‍, രമണി. സംസ്‌കാരം 21 ന് (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Keywords: Congress Leader PV Narayanan Nambiar Passed Away, Kannur, News, Congress Leader, PV Narayanan Nambiar, Dead, Obituary, Teacher, Personal Secretary, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia