ജിഷ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവിനു ബന്ധം? മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനം വിവാദത്തില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2016) ജിഷാ വധക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ പരാമര്‍ശിക്കുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആര്. ജോമോന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതു മുതല്‍ കത്തിപ്പിടിക്കുന്ന വിവാദത്തില്‍ പല നേതാക്കളുടെയും പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിലും ചില പേരുകള്‍ ഒളിഞ്ഞും തെളിഞ്ഞും വന്നിരുന്നു. യുഡിഎഫിനെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള മുന്‍ മന്ത്രി കൂടിയായ പെരുമ്പാവൂരുകാരന്‍ നേതാവിന്റെ പേരാണ് ഏറ്റവും ശക്തമായി പ്രചരിക്കുന്നത്. ആ നേതാവിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് നിവേദനം കൊടുക്കുമ്പോള്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതായും അറിയുന്നു.

ജിഷയുടെ അമ്മ രാജേശ്വരി വര്‍ഷങ്ങള്‍ക്കു മുമ്പ് കാലങ്ങളോളം ഈ നേതാവിന്റെ വീട്ടില്‍
ജോലി ചെയ്തിരുന്നതായി പറയുന്ന നിവേദനത്തില്‍ പറയാത്ത പല കാര്യങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പുതിയ ദക്ഷിണ മേഖലാ എഡിജിപിയായി ചുമതലയേറ്റ ബി സന്ധ്യ രാജേശ്വരിയുമായി സംസാരിക്കും. കേസില്‍ പ്രമുഖ വനിതാ ഉദ്യോഗസ്ഥയുടെ മേല്‍നോട്ടം വന്നതോടെ രാജേശ്വരി കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുമെന്നാണു കരുതപ്പെടുന്നത്.
ജിഷ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവിനു ബന്ധം? മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനം വിവാദത്തില്‍


Also Read:
പിറകോട്ടെടുത്ത ലോറിയിലെ മരത്തടി കാറിന്റെ ഗ്ലാസില്‍ തുളച്ചുകയറി മധ്യവയസ്‌ക്കന്‍ മരിച്ചു

Keywords:  Congress Leader involved in Jisha case? Then who is he?, Thiruvananthapuram, Chief Minister, Pinarayi vijayan, Media, Mother, Case, Minister, Social Network, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia