പ്രശാന്ത് ബാബുവിനെതിരെ കോണ്‍ഗ്രസ് നേതാവ് കേസ് ഫയല്‍ ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രശാന്ത് ബാബുവിനെതിരെ കോണ്‍ഗ്രസ് നേതാവ് കേസ് ഫയല്‍ ചെയ്യും
കാഞ്ഞങ്ങാട്: ഇ പി ജയരാജനെ വധിക്കാന്‍ കെ സുധാകരന്‍ എം.പി ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയ സുധാകരന്റെ മുന്‍ ഡ്രൈവര്‍ കണ്ണൂരിലെ പ്രശാന്ത് ബാബുവിനെതിരെ കെപിസിസി അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കരിമ്പില്‍ കൃഷ്ണന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. 

കെ സുധാകരന് ആയുധങ്ങളും മറ്റും എത്തിച്ചുകൊടുത്തത് കരിമ്പില്‍ കൃഷ്ണനായിരുന്നുവെന്ന് പ്രശാന്ത് ബാബു കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.

ഇതിനെതിരെയാണ് കരിമ്പില്‍ കൃഷ്ണന്‍ പ്രശാന്ത് ബാബുവിനെ കോടതി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പൊള്ളത്തരമാണെന്ന് കരിമ്പില്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഒരു പത്രത്തിനെതിരെ കരിമ്പില്‍ കൃഷ്ണന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 

പത്രത്തിന് പുറമെ പ്രശാന്ത് ബാബുവിനും കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ അഡ്വ എം സി ജോസ് മുഖേന വക്കില്‍ നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രശാന്ത് ബാബുവിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് കരിമ്പില്‍ കൃഷ്ണന്റെ തീരുമാനം.

Keywords:  Congress leader, Kanhangad, Case file, Prashanth Babu, Kasaragod, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia