C Raghunath | കണ്ണൂരില്‍ കെ സുധാകരന്റെ നിഴലുപോലെ നടന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്; ജെ പി നദ്ദയില്‍ നിന്നും അംഗത്വം സ്വീകരിക്കുന്നത് മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി രഘുനാഥ്

 


കണ്ണൂര്‍: (KVARTHA) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അതീവ വിശ്വസ്തരിലൊരാളായ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്. മുന്‍ ഡിസിസി ജെനറല്‍ സെക്രടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന സി രഘുനാഥാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇതോടെ എ പി അബ്ദുല്ലക്കുട്ടിക്കു ശേഷം കണ്ണൂരില്‍ നിന്നും ബിജെപി പാളയത്തില്‍ ചേരുന്ന രണ്ടാമത്തെ നേതാവായി സി രഘുനാഥ്. ഞായറാഴ്ച രാത്രി ഡെല്‍ഹിയിലെ ബിജെപി ഓഫീസില്‍ നിന്നും അഖിലേൻഡ്യ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് സി രഘുനാഥ് പാര്‍ടി അംഗത്വം സ്വീകരിക്കുക.

C Raghunath | കണ്ണൂരില്‍ കെ സുധാകരന്റെ നിഴലുപോലെ നടന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്; ജെ പി നദ്ദയില്‍ നിന്നും അംഗത്വം സ്വീകരിക്കുന്നത് മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി രഘുനാഥ്

തന്റെ ഫേസ്ബുക് പോസ്റ്റുവഴി ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായുളള അഭിപ്രായഭിന്നതയാണ് സി രഘുനാഥിനെ പാര്‍ടി വിടാന്‍ പ്രേരിപ്പിച്ചത്. മൂന്നാഴ്ച മുന്‍പ് അദ്ദേഹം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിനെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചിരുന്നു. കഴിവുകെട്ട നേതൃത്വം പാര്‍ടിയെ പ്രവര്‍ത്തകരില്‍ നിന്നും അകറ്റുന്നുവെന്നായിരുന്നു ആരോപണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ വരുമ്പോള്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അഞ്ചാം ഗ്രൂപുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത് സുധാകരന്റെ ഇടപെടല്‍ കാരണമെന്നും അതില്‍ തനിക്ക് ദു:ഖമുണ്ടെന്നും സി രഘുനാഥ് വ്യക്തമാക്കിയിരുന്നു. ബ്രണന്‍ കോളേജില്‍ കെ എസ് യു യൂനിറ്റ് പ്രവര്‍ത്തകനായി തുടങ്ങി സംസ്ഥാന തലം വരെ പ്രവര്‍ത്തിച്ചയാളാണ് സി രഘുനാഥ്. യൂത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സീനിയര്‍ നേതാവായ തനിക്ക് അര്‍ഹമായ പരിഗണന പാര്‍ടി തന്നില്ലെന്ന ആരോപണം പലഘട്ടങ്ങളിലും അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ടി നേതൃത്വം സി രഘുനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ മൗനം പാലിച്ചതോടെയാണ് പുറത്തേക്കുളള വഴിതുറന്നത്

Keywords: Malayalam-News, Kerala, Kerala-News, Kannur, C Raghunath, Congress, Politics, Bjp, Congress leader C Raghunath to join BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia